ഏറാമല സര്‍വീസ് സഹ. ബാങ്കിന് അവാര്‍ഡ്
Sunday 21 September 2025 12:39 AM IST
വടകര: മുംബൈ ആസ്ഥാനമായിട്ടുള്ള ബാങ്കിംഗ് ഫ്രോണ്ടിയേര്‍സ് ഈ വര്‍ഷത്തെ മികച്ച ഇന്‍വെസ്റ്റ്‌മെന്റ് ട്രാന്‍സ്‌ഫോര്‍മേഷനുള്ള അവാര്‍ഡ് ഏറാമല സര്‍വീസ് സഹകരണ ബാങ്കിന് ലഭിച്ചു. 2024-25 വര്‍ഷത്തെ പ്രവര്‍ത്തന മികവ് പരിഗണിച്ചാണ് ബാങ്ക് ഈ അവാര്‍ഡിന് അര്‍ഹമായത്. ഏറാമല ബാങ്ക് വൈസ് ചെയര്‍മാന്‍ പി.കെ കുഞ്ഞിക്കണ്ണന്‍, ജനറല്‍ മാനേജര്‍ ടി.കെ വിനോദന്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. സെന്‍ട്രല്‍ ബോര്‍ഡ് റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ ഡയരക്ടര്‍ സതിഷ് മറാഠേ, ബാബുനായര്‍ സി.ഇ.ഒ ബാങ്കിംഗ് ഫ്രോണ്ടിയേര്‍സ്, മനോജ് അഗര്‍വാള്‍ മാനേജിംഗ് ഡയരക്ടര്‍ ബാങ്കിംഗ് ഫ്രോണ്ടിയേര്‍സ്, സുഭാഷ് ശിരോദ്കര്‍ ചീഫ് ഗസ്റ്റ് ഗോവ സഹകരണ മന്ത്രി എന്നിവര്‍ പങ്കെടുത്തു.