കെ.എസ്.ടി.എ ധർണ നടത്തി
Sunday 21 September 2025 12:12 AM IST
കോഴിക്കോട്: കെ.എസ്.ടി.എ വിദ്യാഭ്യാസ ഓഫീസ് ധർണയുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് സിറ്റി എ.ഇ.ഒ ഓഫീസ് പരിസരത്ത് സംസ്ഥാന വൈ. പ്രസിഡൻറ് പി.എസ് സ്മിജ നിർവഹിച്ചു. ജില്ലയിലെ 17 വിദ്യാഭ്യാസ ഓഫീസുകൾക്ക് മുൻപിലും ഒമ്പതോളം മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് ധർണ സംഘടിപ്പിച്ചത്. വി.പി രാജീവൻ, കെ ഷാജിമ, സി സതീശൻ, കെ.എൻ സജീഷ് നാരായണൻ, വി.പി മനോജ്, ആർ.എം.രാജൻ, എൻ സന്തോഷ് കുമാർ, പി.കെ രാജൻ, എം ഷീജ, പി.കെ സജില, കെ.കെ ബാബു, കെ നിഷ, ടി ഗിരീഷ് കുമാർ, പി.ടി ഷാജി, ഡി.കെ ബിജു, കെ.സി ജാഫർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ഉദ്ഘാടനം ചെയ്തു.