വാ‌ർഷിക പൊതുയോഗം

Sunday 21 September 2025 1:46 AM IST
എം.എസ്.എസ് ലേഡീസ് വിംഗ് ജില്ലാ വാർഷിക പൊതുയോഗം എം.എസ്.എസ് ജില്ലാ പ്രസിഡന്റ് പി.ഹസൻ ഹാജി ഉദ്ഘാടനം ചെയ്യുന്നു.

അലനല്ലൂർ: പൊതുജനാരോഗ്യ മേഖലയിലെ അപര്യാപ്തതകളും പ്രശ്നങ്ങളും അടിയന്തരമായി പരിഹരിക്കണമെന്ന് മുസ്‌ലിം സർവീസ് സൊസൈറ്റി ലേഡീസ് വിംഗ് ജില്ലാ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ലേഡീസ് വിംഗ് ജില്ലാ പ്രസിഡണ്ട് സൗജത്ത് തയ്യിൽ അദ്ധ്യക്ഷയായി. എം.എസ്.എസ് ജില്ലാ പ്രസിഡന്റ് പി.ഹസൻ ഹാജി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഹമീദ് കൊമ്പത്ത് മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ കെ.പി.ടി.നാസർ, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് കെ.എച്ച്.ഫഹദ്, ജില്ലാ വൈസ് പ്രസിഡന്റ് എം.ഷാഹിദ്, ലേഡീസ് വിംഗ് ജില്ലാ സെക്രട്ടറി യു.കെ.സുബൈദ, ട്രഷറർ സി.കെ.സജിമ, സഫിയ കൊങ്ങത്ത്, പി.കെ.ഫാത്തിമ സുഹ്റ, പി.ഫാത്തിമ, പി.കദീജ, മൈമൂന, മുംതാസ്, നസീമ, റംലത്ത്,ഫാത്തിമ ബീഗം, സി.ഖദീജ,ഷമീറ,സി.കെ. അസ്മാബി, കെ.സൽമ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി സൗജത്ത് തയ്യിൽ (പ്രസി),സി.കെ.അസ്മാബി, സി.ആസ്യ, പി.സീനത്ത്(വൈസ് പ്രസി), യു.കെ.സുബൈദ(സെക്രട്ടറി), പി.കെ.ഫാത്തിമ സുഹ്റ, പി.റൈഹാനത്ത്, കെ.സൽമ(ജോ.സെക്ര), സി.കെ.സജിമ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.