13 പന്നിയെ പിടികൂടി

Sunday 21 September 2025 1:48 AM IST
തിരുവേഗപ്പുറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാട്ടുപന്നികളെ വെടിവച്ചു കൊന്നപ്പോൾ.

പട്ടാമ്പി: കൃഷിനാശം വരുത്തുന്ന അക്രമകാരികളായ കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കി തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഏകോപനത്തിനായി സ്‌പെഷൽ ഓഫീസറെ നിയമിച്ചിരുന്നു. പദ്ധതിക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം ലഭ്യമായതോടെ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള പ്രവർത്തനങ്ങൾക്ക് പഞ്ചായത്തിൽ തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി വേട്ട ആരംഭിച്ച ആദ്യ ദിവസം തന്നെ 13 പന്നികളെയാണ് വെടിവെച്ച് കൊന്നത്. പ്രവർത്തനങ്ങൾക്ക് മേനോട്ടം വഹിക്കാൻ ഒരു സ്‌പെഷ്യൽ ഓഫീസറെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ ദിവസങ്ങളിലായി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പന്നി വേട്ട നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.എ.അസീസ് അറിയിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ എം.രാധാകൃഷ്ണൻ, മെമ്പർമാരായ പി.ടി.ഹംസ, കെ.ടി.എ.മജീദ്, പഞ്ചായത്ത് നിയോഗിച്ച സ്‌പെഷ്യൽ ഓഫീസർ ടി.ഹനീഫ എന്നിവർ നേതൃത്വം നൽകി.