എയ്ഡഡ് സ്കൂളുകളിലെ നിയമനം,​ ഭിന്നശേഷി സംവരണം അട്ടിമറിയ്ക്കാൻ ശ്രമം: മന്ത്രി വി.ശിവൻകുട്ടി

Sunday 21 September 2025 12:00 AM IST

തിരുവനന്തപുരം : എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക,അനദ്ധ്യാപക നിയമനങ്ങളിൽ ഭിന്നശേഷി സംവരണം അട്ടിമറിയ്ക്കാൻ ചില മാനേജ്മെന്റുകൾ ശ്രമിക്കുന്നതായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

എയ്‌ഡഡ് സ്കൂൾ ജീവനക്കാരുടെ നിയമനം സംബന്ധിച്ച ഓൺലൈൻ സംവിധാനമായ സമന്വയ റോസ്റ്റർ പ്രകാരം 7,000 ഒഴിവുകൾ ഭിന്നശേഷി നിയമനത്തിന് മാനേജർമാർ മാറ്റിവെയ്ക്കേണ്ടിടത്ത് 1,400 ഒഴിവുകൾ മാത്രമാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒഴിവ് റിപ്പോർട്ട് ചെയ്യാതെ കാത്തിരുന്ന് ഭാവിയിൽ നോൺ അവയിലബിലിറ്റി സർട്ടിഫിക്കറ്റ് വാങ്ങി മറ്റുള്ളവരെ ഈ തസ്തികയിൽ നിയമിക്കാനാണ് ശ്രമമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിവിധ എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷനുകളുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ ജില്ലാതല സമിതി മുഖേനയുള്ള എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനങ്ങളുടെ ആദ്യഘട്ടം അടുത്തമാസം 25നകം പൂർത്തിയാക്കാൻ നിർദ്ദേശം നൽകി. സമിതി പരിശോധിക്കുന്ന അപേക്ഷകൾക്ക് ശേഷവും നിലനിൽക്കുന്ന പരാതികൾ പരിശോധിക്കുന്നതിനായി സംസ്ഥാനതലത്തിൽ നവംബർ 10നകം അദാലത്ത് സംഘടിപ്പിക്കും. അദാലത്തിലേക്കുള്ള അപേക്ഷകൾ ഒക്ടോബർ 30നകം സംസ്ഥാനതല സമിതി കൺവീനറായ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കണം. ജില്ലാതല സമിതി മുഖേനയുള്ള നിയമനം ആവശ്യമെങ്കിൽ വർഷത്തിൽ രണ്ട് തവണ നടത്തുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

16,008​ ​സ്‌​കൂ​ളു​ക​ൾ​ക്ക് 1,35,551​ ​ലാ​പ്‌​ടോ​പ്പു​ക​ൾ​ ​ന​ൽ​കി​

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ഹൈ​ടെ​ക് ​സ്‌​കൂ​ൾ​ ​ഹൈ​ടെ​ക് ​ലാ​ബ് ​പ​ദ്ധ​തി​ ​പ്ര​കാ​രം​ 16,008​ ​സ്‌​കൂ​ളു​ക​ളി​ലാ​യി​ 1,35,551​ ​ലാ​പ്‌​ടോ​പ്പു​ക​ൾ​ ​വി​ത​ര​ണം​ ​ചെ​യ്തെ​ന്ന് ​മ​ന്ത്രി​ ​ ​ശി​വ​ൻ​കു​ട്ടി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു. പ്രൊ​ജ​ക്ട​ർ,​ ​സ്‌​ക്രീ​ൻ,​ ​ടി.​വി,​ ​പ്രി​ന്റ​ർ,​ ​ക്യാ​മ​റ,​ ​വെ​ബ് ​ക്യാ​മ​റ,​ ​സ്‌​പീ​ക്ക​ർ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ ​ഇ​തി​നോ​ട​കം​ ​വി​ത​ര​ണം​ ​ചെ​യ്ത് ​പ്ര​വ​ർ​ത്ത​ന​ ​സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.​ ​ഈ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​കി​ഫ്ബി​ ​വ​ഴി​ 683​ ​കോ​ടി​ ​രൂ​പ​യും​ ​പ്രാ​ദേ​ശി​ക​ ​കൂ​ട്ടാ​യ്‌​മ​യി​ൽ​ ​നി​ന്നും​ 135.5​കോ​ടി​ ​രൂ​പ​യു​മാ​ണ് ​വി​നി​യോ​ഗി​ച്ച​ത്.​ 2.39​ ​കോ​ടി​ ​രൂ​പ​ ​ചി​ല​വ​ഴി​ച്ച് 21,000​ ​റോ​ബോ​ട്ടി​ക് ​കി​റ്റു​ക​ൾ​ ​സ്‌​കൂ​ളു​ക​ളി​ൽ​ ​വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.​ 5,000​ ​കി​റ്റു​ക​ൾ​ ​കൂ​ടി​ ​കു​ട്ടി​ക​ൾ​ക്ക് ​എ​ത്തി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

സ്‌​​​കൂ​​​ൾ​​​ ​​​ബ​​​സു​​​ക​​​ളി​​​ൽ​​​ ​​​ക്യാ​​​മ​​​റ​​​ ​​​നി​​​ർ​​​ബ​​​ന്ധം സ്‌​​​കൂ​​​ൾ​​​ ​​​ബ​​​സു​​​ക​​​ളി​​​ൽ​​​ ​​​ക്യാ​​​മ​​​റ​​​ ​​​നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണെ​​​ന്നും​​​ ​​​അ​​​ത് ​​​പി​​​ൻ​​​വ​​​ലി​​​ക്കി​​​ല്ലെ​​​ന്നും​​​ ​​​മ​​​ന്ത്രി​​​ ​​​ ​അ​​​റി​​​യി​​​ച്ചു.​​​ ​​​കു​​​ട്ടി​​​ക​​​ളു​​​ടെ​​​ ​​​സു​​​ര​​​ക്ഷ​​​യെ​​​ ​​​മു​​​ൻ​​​നി​​​റു​​​ത്തി​​​യാ​​​ണ് ​​​സ്ക്കൂ​​​ൾ​​​ ​​​വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ​​​ ​​​മു​​​ൻ​​​വ​​​ശ​​​ത്തും​​​ ​​​പു​​​റ​​​കി​​​ലും​​​ ​​​അ​​​ക​​​ത്തും​​​ ​​​ക്യാ​​​മ​​​റ​​​ ​​​സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് ​​​ട്രാ​​​ൻ​​​സ്‌​​​പോ​​​ർ​​​ട്ട് ​​​ക​​​മ്മി​​​ഷ​​​ണ​​​ർ​​​ ​​​നി​​​ർ​​​ദ്ദേ​​​ശം​​​ ​​​ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.​​​ ​​​ഇ​​​ത് ​​​പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന​​​ ​​​ആ​​​വ​​​ശ്യം​​​ ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും​​​ ​​​മ​​​ന്ത്രി​​​ ​​​ ​​​പ​​​റ​​​ഞ്ഞു.

സ്കൂ​​​ളു​​​ക​​​ളി​​​ൽ​​​ ​​​ഓ​​​പ്പ​​​ൺ​​​ ​​​ഹാ​​​ർ​​​ഡ്‌​​​വെ​​​യ​​​റു​​​ക​​​ൾ​​​ക്കും പ്രാ​​​ധാ​​​ന്യം​​​ ​​​ന​​​ൽ​​​കും സ്വ​​​ത​​​ന്ത്ര​​​ ​​​സോ​​​ഫ്റ്റ്‌​​​വെ​​​യ​​​റു​​​ക​​​ൾ​​​ക്ക് ​​​ന​​​ൽ​​​കി​​​വ​​​രു​​​ന്ന​​​ ​​​പ്രാ​​​ധാ​​​ന്യം​​​ ​​​ഇ​​​നി​​​ ​​​ഓ​​​പ്പ​​​ൺ​​​ ​​​ഹാ​​​ർ​​​ഡ്‌​​​വെ​​​യ​​​റു​​​ക​​​ൾ​​​ക്കും​​​ ​​​പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ ​​​വ​​​കു​​​പ്പ് ​​​ന​​​ൽ​​​കു​​​മെ​​​ന്നും​​​ ​​​സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ​​​ ​​​വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ള്ള​​​ 29,000​​​ ​​​റോ​​​ബോ​​​ട്ടി​​​ക് ​​​കി​​​റ്റു​​​ക​​​ൾ​​​ ​​​ഇ​​​തി​​​നു​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണെ​​​ന്നും​​​ ​​​മ​​​ന്ത്രി​​​ ​​​വി.​​​ശി​​​വ​​​ൻ​​​കു​​​ട്ടി​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​ ​​​കൈ​​​റ്റി​​​ന്റെ​​​ ​​​ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ​​​ ​​​ന​​​ട​​​ന്ന​​​ ​​​സോ​​​ഫ്റ്റ്‌​​​വെ​​​യ​​​ർ​​​ ​​​സ്വാ​​​ത​​​ന്ത്ര്യ​​​ ​​​ദി​​​നം​​​ ​​​ഓ​​​ൺ​​​ലൈ​​​നാ​​​യി​​​ ​​​ഉ​​​ദ്ഘാ​​​ട​​​നം​​​ ​​​ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു​​​ ​​​മ​​​ന്ത്രി.​​​ ​​​സ്വ​​​ത​​​ന്ത്ര​​​ ​​​സോ​​​ഫ്റ്റ്‌​​​വെ​​​യ​​​റി​​​ന്റെ​​​ ​​​ഉ​​​പ​​​യോ​​​ഗം​​​ ​​​മ​​​ന​​​സ്സി​​​ലാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി​​​ ​​​അ​​​ടു​​​ത്ത​​​ ​​​ആ​​​ഴ്ച​​​ ​​​ലി​​​റ്റി​​​ൽ​​​ ​​​കൈ​​​റ്റ്സ് ​​​ക്ല​​​ബ്ബു​​​ക​​​ളു​​​ടെ​​​ ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ൽ​​​ ​​​ഇ​​​ൻ​​​സ്റ്റാ​​​ൾ​​​ ​​​ഫെ​​​സ്റ്റു​​​ക​​​ൾ​​​ ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് ​​​കൈ​​​റ്റ് ​​​സി.​​​ഇ.​​​ഒ.​​​ ​​​കെ.​​​അ​​​ൻ​​​വ​​​ർ​​​ ​​​സാ​​​ദ​​​ത്ത് ​​​പ​​​റ​​​ഞ്ഞു.​​​ ​​​ഡി.​​​എ.​​​കെ.​​​എ​​​ഫ് ​​​സം​​​സ്ഥാ​​​ന​​​ ​​​സെ​​​ക്ര​​​ട്ട​​​റി​​​ ​​​ബി​​​ജു​​​ ​​​എ​​​സ്.​​​ബി​​​ ​​​സ്വ​​​ത​​​ന്ത്ര​​​ ​​​സോ​​​ഫ്റ്റ്‌​​​വെ​​​യ​​​റി​​​ന്റെ​​​ ​​​പ്ര​​​സ​​​ക്തി​​​ ​​​എ​​​ന്ന​​​ ​​​വി​​​ഷ​​​യം​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.​​​ ​​​തു​​​ട​​​ർ​​​ന്ന് ​​​"​​​ആ​​​ർ​​​ട്ടി​​​ഫി​​​ഷ്യ​​​ൽ​​​ ​​​ഇ​​​ന്റ​​​ലി​​​ജ​​​ൻ​​​സ് ​​​ന​​​ന്മ​​​യും​​​ ​​​തി​​​ന്മ​​​യു​​​മെ​​​ന്ന​​​"​​​ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ​​​ ​​​ലി​​​റ്റി​​​ൽ​​​ ​​​കൈ​​​റ്റ് ​​​അം​​​ഗ​​​ങ്ങ​​​ൾ​​​ ​​​സം​​​വാ​​​ദ​​​വും​​​ ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ചു.