പി.എസ്.സി അഭിമുഖം

Sunday 21 September 2025 12:05 AM IST

തിരുവനന്തപുരം: മലപ്പുറം ജില്ലയിൽ വിവിധ വകുപ്പുകളിൽ സർജന്റ് (പാർട്ട് 1, 2) (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 289/2024, 290/2024) തസ്തികയിലേക്ക് 24 ന് പി.എസ്.സി. കോഴിക്കോട് മേഖലാ ഓഫീസിൽ ശാരീരിക അളവെടുപ്പും അഭിമുഖവും നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

ഭാരതീയ ചികിത്സാ വകുപ്പിൽ സ്‌പെഷ്യലിസ്റ്റ് (മാനസിക) (കാറ്റഗറി നമ്പർ 571/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 24 രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.