അമേരിക്കൻ ഭീഷണി നേരിടാൻ നടപടി തുടങ്ങി: കേന്ദ്രമന്ത്രി
Sunday 21 September 2025 12:23 AM IST
നെടുമ്പാശേരി: തീരുവ വർദ്ധിപ്പിച്ചുള്ള അമേരിക്കൻ ഭീഷണി നേരിടാൻ ബദൽ നടപടികൾ ആരംഭിച്ചതായി കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻസിംഗ് പറഞ്ഞു. ലക്ഷദ്വീപിലെ സമുദ്രോത്പന്ന മേഖലയുടെ വികസനം സംബന്ധിച്ച ചർച്ചകൾക്കുശേഷം നെടുമ്പാശേരിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സമുദ്രോത്പന്ന മേഖലയിൽനിന്ന് ഒരുലക്ഷംകോടിരൂപയുടെ കയറ്റുമതിയാണ് ലക്ഷ്യമിടുന്നത്. ജപ്പാൻ, യു.കെ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ കൂടുതൽ മാർക്കറ്റുകൾ കണ്ടെത്തും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.