കയർ കോൺക്ലേവ് 23ന്
Sunday 21 September 2025 12:00 AM IST
ആലപ്പുഴ : കയർമേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കയർ കോൺക്ലേവ് 23ന് കയർ ക്രാഫ്റ്റ് കൺവെൻഷൻ സെന്ററിൽ നടക്കും. കയറ്റുമതിക്കാരും ട്രേഡ് യൂണിയൻ, കയർ സഹകരണസംഘം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈൻ, കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈൻ, കയർ ബോർഡ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. രാവിലെ 10ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം നിർവഹിക്കും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി. പ്രസാദ്, ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ എന്നിവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ എം.എൽ.എമാരായ പി. പി.ചിത്തരഞ്ജൻ, എച്ച്. സലാം, കയർഫെഡ് പ്രസിഡന്റ് ടി.കെ.ദേവകുമാർ, കയർ കോർപ്പറേഷൻ ചെയർമാൻ ജി.വേണുഗോപാൽ, മാനേജിംഗ് ഡയറക്ടർ ഡോ.പ്രതീഷ് പണിക്കർ എന്നിവർ പങ്കെടുത്തു.