അയ്യപ്പസംഗമം ശബരിമലയ്ക്ക് ആഗോള പ്രശസ്തി നൽകി : വെള്ളാപ്പള്ളി

Sunday 21 September 2025 12:03 AM IST

പമ്പ: ശബരിമലയ്ക്ക് ആഗോള പ്രശസ്തി നേടാൻ അയ്യപ്പ സംഗമത്തിലൂടെ കഴിഞ്ഞെന്ന് എസ്.എൻ.ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിൽ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലേക്ക് റോപ് വേ സംവിധാനം എത്രയുംവേഗം നടപ്പാക്കണം. ശബരിമല വികസനത്തിനായി വനഭൂമി പതിച്ചുനൽകണം. തന്നെപ്പോലെ പ്രായമായവർക്ക് ദർശനം നടത്താൻ റോപ് വേ സംവിധാനം ഗുണകരമാവും. ഭക്തർക്ക് ദർശനം നടത്തി മടങ്ങാനുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കണം. ശബരിമലയെ വിവാദ ഭൂമിയാക്കി മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു.