ശിവഗിരി പ്രശ്നം :ധർമ്മസംഘം   ട്രസ്റ്റിൽ അഭിപ്രായ ഭിന്നതയില്ല

Sunday 21 September 2025 2:07 AM IST

ശിവഗിരി :ശിവഗിരിൽ 1995ൽ നടന്ന പൊലീസ് നടപടിയുടെ പേരിൽ അഭിപ്രായ

ഭിന്നതയില്ലെന്ന് ശിവഗിരി മഠം വ്യക്തമാക്കി.

കഴിഞ്ഞ ദിവസത്തെ ചില മാദ്ധ്യമങ്ങളിൽ ശിവഗിരി പ്രശ്നം സംബന്ധിച്ച് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റും ജനറൽ സെക്രട്ടറിയും തമ്മിൽ അഭിപ്രായ വ്യത്യാസമള്ളതായി ചില പ്രസ്താവനകൾ വന്നത് ശ്രദ്ധയിൽപ്പെട്ടു. 30 കൊല്ലം മുൻപു നടന്ന സംഭവമാണത്. അതിന്മേൽ ചില മാദ്ധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങൾക്ക് സ്വന്തം നിലയിൽ പറഞ്ഞ അഭിപ്രായമാണതെന്നല്ലാതെ, ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റോ ജനറൽസെക്രട്ടറിയോ മറ്റു സന്യാസിമാരോ തമ്മിൽ ഇപ്പോൾ യാതൊരു വിധ അഭിപ്രായ വ്യത്യാസവുമില്ല. മുഴുവൻ സന്യാസിമാരും പൂർണ്ണമായ ഒത്തൊരുമയോടും ഐക്യത്തോടും കൂടിയാണ് വളരെക്കാലമായി പ്രവർത്തിച്ചു വരുന്നത്. ഗുരുദേവ ദർശനത്തിന്റെ ആനുകാലിക പ്രസക്തി ഇന്ന് ലോകം അറിഞ്ഞു വരുകയാണ്. അതിന്റെ പ്രചരണത്തിലും പ്രയോഗത്തിലുമാണ് മുഴുവൻ സന്ന്യാസിമാരുടെയും ശ്രദ്ധയെന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ , ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.