ഗുരുദേവ ശില്പത്തിൽ പുഷ്പാർച്ചന

Sunday 21 September 2025 2:11 AM IST

തിരുവനന്തപുരം: ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രത്തിന്റെയും ശ്രീനാരായണസാംസ്കാരിക സമിതി ഇന്റർനാഷണൽ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ മ്യൂസിയം ശ്രീനാരായണഗുരു പാർക്കിലെ ഗുരുദേവ ശില്പത്തിൽ രാവിലെ 9ന് പുഷ്പാർച്ചന നടത്തും. ശിവലിംഗ പ്രതിഷ്ഠയിലൂടെ ഗുരുദേവൻ സാമൂഹിക വിപ്ളവത്തിന് തുടക്കം കുറിച്ച അരുവിപ്പുറത്തും ആലുവ അദ്വൈതാശ്രമത്തിലും രാവിലെ മുതൽ പ്രത്യേക പൂജകളും അഖണ്ഡനാമജപവും നടക്കും. ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ വിവിധ ക്ഷേത്രങ്ങൾ, മഠങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളുണ്ടാകും. എസ്.എൻ.ഡി.പി യോഗത്തിന്റെ ഏഴായിരത്തോളം ശാഖകളുടെയും വിവിധ ശ്രീനാരായണസംഘടനകളുടെയും ആഭിമുഖ്യത്തിൽ കഞ്ഞിവീഴ്ത്തും പ്രത്യേക പ്രാർത്ഥനയും നടക്കും.