ശബരിമല സംരക്ഷണ സംഗമം നാളെ

Sunday 21 September 2025 2:15 AM IST

പന്തളം: ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ശബരിമല സംരക്ഷണ സംഗമം നാളെ പന്തളത്ത് നടക്കും. രാവിലെ 9ന് ബി.ജെ.പി തമിഴ്നാട് മുൻ സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ ഉദ്ഘാടനം ചെയ്യും. വിശ്വാസത്തോടൊപ്പം വികസനമെന്നതാണ് ചർച്ചാവിഷയം. രാവിലെ ഒൻപതിന് പന്തളം നാനാക് കൺവെൻഷൻ സെന്ററിൽ രജിസ്ട്രേഷൻ ആരംഭിക്കും. ശബരിമല വിശ്വാസം, വികസനം, സുരക്ഷാ വിഷയങ്ങളിൽ സെമിനാർ നടക്കും. ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടവർ, ഭക്തജന സംഘടനകൾ, വിവിധ ഹൈന്ദവ - സാമുദായിക സംഘടനകൾ, സന്ന്യാസിമാർ, ക്ഷേത്ര ഭാരവാഹികൾ, വികസനം സുരക്ഷ എന്നീ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദഗ്ദ്ധർ തുടങ്ങിയവ‌ർ പങ്കെടുക്കും. തുടർന്ന് കുളനട കൈപ്പുഴയിലെ മൈതാനത്ത് വിശ്വാസികളുടെ മഹാസംഗമം. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി പ്രസിഡന്റ് പി.എൻ. നാരായണവർമ്മ പറഞ്ഞു.