പമ്പയിലും സന്നിധാനത്തും കെട്ടിടങ്ങൾ പൊളിക്കണം

Sunday 21 September 2025 2:17 AM IST

പമ്പ: ശബരിമല മാസ്റ്റർപ്ലാൻ നടപ്പാക്കാൻ പമ്പയിലും സന്നിധാനത്തും നിരവധി കെട്ടിടങ്ങൾ പൊളിക്കണമെന്ന് മാസ്റ്റർ പ്ലാനിനെ അടിസ്ഥാനമാക്കി തിരുവനന്തപുരം ഗവ. എൻജിനിയറിംഗ് കോളേജ് തയ്യാറാക്കിയ രൂപരേഖയിൽ പറയുന്നു. അയ്യപ്പ സംഗമത്തിൽ ശബരിമല മാസ്റ്റർ പ്ലാനിനെക്കുറിച്ചു നടന്ന സെഷനിലാണ് രൂപരേഖ അവതരിപ്പിച്ചത്.സന്നിധാനത്ത് അയ്യപ്പക്ഷേത്രം എവിടെ നിന്ന് നോക്കിയാലും കാണാൻ കഴിയണം. ഇപ്പോൾ കോൺക്രീറ്റ് കെട്ടിടങ്ങളുടെ ബാഹുല്യമാണ്. ക്ഷേത്രത്തിന്റെ താഴികക്കുടത്തേക്കാൾ ഉയരത്തിലുള്ള കെട്ടിടങ്ങൾ സന്നിധാനത്ത് ആവശ്യമില്ല. ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങളും പൊളിക്കണം.മേലേ തിരുമുറ്റത്തോട് അടുത്തുനിൽക്കുന്ന കെട്ടിടങ്ങൾ ക്ഷേത്രപവിത്രയെ ബാധിക്കുന്നതിനാൽ പൊളിക്കണം

പമ്പാ നദിയുടെ 50 മീറ്റർ തീരം ബഫർസോൺ ആയതിനാൽ അവിടങ്ങളിലുള്ള കെട്ടിടവും പൊളിച്ചു നീക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ രൂപരേഖയിലുണ്ട്.

മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറാണ് ചർച്ച നയിച്ചത്. പ്രൊഫ.ബെജൻ എസ്. കോത്താരി, ഡോ. പ്രിയാഞ്ജലി പ്രഭാകരൻ, പ്രൊഫ . ബി. സുനിൽ കുമാർ തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിച്ചു.

അ​യ്യ​പ്പ​സം​ഗ​മം​ ​മാ​റു​ന്ന കാ​ല​ത്തി​ന്റെ​ ​ആ​വ​ശ്യം

​ഇ​ത്ര​ ​കാ​ല​വു​മി​ല്ലാ​തി​രു​ന്ന​ ​അ​യ്യ​പ്പ​സം​ഗ​മം​ ​ഇ​പ്പോ​ൾ​ ​ന​ട​ത്തു​ന്ന​ത് ​എ​ന്തു​കൊ​ണ്ടാ​ണ് ​എ​ന്നാ​ണ് ​ചി​ല​ർ​ ​ചോ​ദി​ക്കു​ന്ന​ത്.​ ​മാ​റു​ന്ന​ ​കാ​ല​ത്തി​ന് ​അ​നു​സ​രി​ച്ച് ​തീ​ർ​ത്ഥാ​ട​ക​പ്ര​വാ​ഹം​ ​വ​ർ​ദ്ധി​ക്കു​മ്പോ​ൾ​ ​അ​ത് ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ ​രീ​തി​യി​ൽ​ ​ഉ​യ​ർ​ന്നു​ ​ചി​ന്തി​ക്കേ​ണ്ട​തു​കൊ​ണ്ടാ​ണ് ​എ​ന്നാ​ണ് ​ഇ​തി​നു​ത്ത​ര​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​അ​യ്യ​പ്പ​ ​സം​ഗ​മ​ ​വേ​ദി​യി​ൽ​ ​പ​റ​ഞ്ഞു. അ​യ്യ​പ്പ​സം​ഗ​മം​ ​ത​ട​യാ​ൻ​ ​ചി​ല​ർ​ ​കോ​ട​തി​യി​ൽ​ ​വ​രെ​ ​പോ​യ​ത് ​ഖേ​ദ​ക​ര​മാ​ണ്.​ ​അ​യ്യ​പ്പ​നോ​ടു​ള്ള​ ​ഭ​ക്തി​യോ​ ​വ​ന​പ​രി​പാ​ല​ന​ത്തി​ലു​ള്ള​ ​താ​ൽ​പ​ര്യ​മോ​ ​വി​ശ്വാ​സ​പ​ര​മാ​യ​ ​ശു​ദ്ധി​യോ​ ​ഒ​ന്നു​മ​ല്ല​ ​അ​വ​രെ​ ​ഇ​തി​നൊ​ക്കെ​ ​പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ൽ​ ​എ.​ഐ​ ​സം​വി​ധാ​നം​

​പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം

തി​ര​ക്ക് ​നി​യ​ന്ത്ര​ണ​ത്തി​നും​ ​ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​നും​ ​പാ​ർ​ക്കിം​ഗി​നും​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സി​ന്റെ​ ​ആ​ധു​നി​ക​ ​സാ​ദ്ധ്യ​ത​ക​ൾ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ​ആ​ഗോ​ള​ ​അ​യ്യ​പ്പ​ ​സം​ഗ​മ​ത്തി​ൽ​ ​പൊ​ലീ​സി​ന്റെ​ ​നി​ർ​ദ്ദേ​ശം.​ ​ശ​ബ​രി​മ​ല​യി​ലെ​ ​ആ​ൾ​ക്കൂ​ട്ട​ ​നി​യ​ന്ത്ര​ണ​വും​ ​ത​യ്യാ​റെ​ടു​പ്പു​ക​ളു​മെ​ന്ന​ ​ച​ർ​ച്ച​യി​ലാ​ണ് ​എ.​ഡി.​ജി.​പി.​ ​എ​സ്.​ ​ശ്രീ​ജി​ത്ത് ​ഇ​ക്കാ​ര്യം​ ​പ​റ​ഞ്ഞ​ത്.​ ​കോ​ന്നി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​നെ​ ​ശ​ബ​രി​മ​ല​യു​ടെ​ ​ബേ​സ് ​ഹോ​സ്പി​റ്റ​ലാ​ക്ക​ണ​മെ​ന്ന് ​ആ​ല​പ്പു​ഴ​ ​ഗ​വ.​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​ബി.​ ​പ​ത്മ​കു​മാ​ർ​ ​പ​റ​ഞ്ഞു.​ ​നി​ല​യ്ക്ക​ൽ,​ ​പ​മ്പ,​ ​സ​ന്നി​ധാ​നം​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ഒ​ന്നി​ൽ​ ​കൂ​ടു​ത​ൽ​ ​തീ​ർ​ത്ഥാ​ട​ക​ർ​ക്ക് ​ഹൃ​ദ​യ​ ​സം​ബ​ന്ധ​മാ​യ​തോ​ ​ട്രോ​മാ​ ​കെ​യ​ർ​ ​ചി​കി​ത്സ​യോ​ ​ല​ഭ്യ​മാ​ക്കേ​ണ്ടി​വ​ന്നാ​ൽ​ ​അ​തി​നു​ള്ള​ ​സൗ​ക​ര്യം​ ​നി​ല​വി​ലി​ല്ല.​ ​മ​ല​ ​ക​യ​റു​ന്ന​ ​തീ​ർ​ത്ഥാ​ട​ക​രു​ടെ​ ​ആ​രോ​ഗ്യ​സ്ഥി​തി​ ​ജി.​പി.​എ​സ് ​സം​വി​ധാ​ന​മു​പ​യോ​ഗി​ച്ച് ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​മു​ൻ​ ​ഡി.​ജി.​പി​ ​ജേ​ക്ക​ബ് ​പു​ന്നൂ​സ്,​ ​ഡി.​ജി.​പി​ ​അ​ജി​ത​ ​ബീ​ഗം​ ​എ​ന്നി​വ​രും​ ​തീ​ർ​ത്ഥാ​ട​ക​രും​ ​ച​ർ​ച്ച​യി​ൽ​ ​പ​ങ്കെ​ടു​ത്തു.