നഷാമുക്ത് യുവക്യാമ്പയിൻ
Sunday 21 September 2025 1:53 AM IST
കൊല്ലം: ഭാരതത്തിലെ യുവാക്കളെ ശാക്തീകരിക്കുന്നതിനും മയക്കുമരുന്ന് രഹിത സമൂഹത്തെ പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് കേന്ദ്ര യുവജനകാര്യ മന്ത്രാലയവും മൈ ഭാരത് പ്ലാറ്റ് ഫോമുമായി സഹകരിച്ച് നടത്തുന്ന നഷാമുക്ത് യുവ ക്യാമ്പയിൻ കൊല്ലം ശാന്തിഗിരി ആശ്രമം പോളയത്തോട് ബ്രാഞ്ചിൽ ഇന്ന് നടക്കും. ക്യാമ്പെയ്‌നിൽ മയക്കുമരുന്ന് ഉപയോഗത്തിന്റെ അപകടങ്ങൾ വിശദീകരിക്കുകയും മാനസികമായും ശാരീരികമായും ഉണ്ടാകുന്ന ദോഷങ്ങൾ ചർച്ച ചെയുകയും ലഹരി വിരുദ്ധ ജീവിതം നയിക്കുന്നതിലൂടെ ലഭിക്കുന്ന ആത്മീയ - ശാരീരിക നേട്ടങ്ങൾ പരിചയപ്പെടുത്തുകയും ചെയ്യും. ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കൽ, മെഡിറ്റേഷൻ, ബോധവത്കരണ ക്ലാസ്, സിഗ്നേചർ ഡ്രൈവ് എന്നിവയും നടക്കും.