മൈലിക്കൽ ശ്മശാനത്തിൽ ആധുനിക ഗ്യാസ് ക്രിമറ്റോറിയത്തിന് ശിലയിട്ടു

Sunday 21 September 2025 2:05 AM IST

തിരൂരങ്ങാടി: മൈലിക്കൽ ശ്മശാനത്തിൽ ആധുനിക ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ ശിലാസ്ഥാപന ചടങ്ങ് ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. കെ.പി.എ മജീദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി,​ വൈസ് ചെയർപേഴ്സൺ സുലൈഖ കാലൊടി, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ഇഖ്ബാൽ കല്ലുങ്ങൽ, സി.പി ഇസ്മായിൽ, സി.പി സുഹ്റാബി, സോനാ രതീഷ്, ഷാഹിന തിരുനിലത്ത്, സെക്രട്ടറി റംസി ഇസ്മായിൽ,​ വി. കൃഷ്ണൻ കുട്ടി,​ സി.എച്ച് മഹ്മൂദ് ഹാജി, റഫീഖ് പാറക്കൽ, എം. അബ്ദുറഹ്മാൻ കുട്ടി, കെ.ടി റഹീദ, വി.വി അബു, എ.ടി ഉണ്ണി, മോഹനൻ വെന്നിയൂർ, കെ മൊയ്തീൻ കോയ, വാസു കാരയിൽ, സി.പി നൗഫൽ, ശ്രീരാഗ് മോഹനൻ, യു.കെ മുസ്തഫ, സി.എച്ച് ഫസൽ, സുരേന്ദ്രൻ പട്ടാളത്തിൽ, കെ. രത്നാകരൻ, സി.പി വഹാബ്, സി.പി ഗുഹരാജ്, പി റഹീം, ടി.പി സുനിൽ കുമാർ, കല്ലിടുമ്പിൽ ബാല കൃഷ്ണൻ പ്രസംഗിച്ചു. 95 ലക്ഷം രൂപ ചെലവിലാണ് ശ്മശാനത്തിൽ ആധുനിക വാതക ക്രിമറ്റോറിയം ഒരുക്കുന്നത്. ആറ് മാസം കൊണ്ട് നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നഗരസഭ അധികൃതർ അറിയിച്ചു. മിഷൻ 40ന്റെ ഭാഗമായുള്ള 50 കോടിയോളം രൂപയുടെ 40ഓളം ഇന പരിപാടികൾക്ക് കൂടിയാണ് ഇന്നലെ മൈലിക്കലിൽ തുടക്കമായത്.