ട്രാൻസ്ഫോർമർ ആളിക്കത്തി

Sunday 21 September 2025 2:11 AM IST

കൊല്ലം: കൊല്ലം- തിരുമംഗലം ദേശീയപാതയോരത്ത് എഴുകോൺ കോളന്നൂരിൽ വൈദ്യുതി ട്രാൻസ്ഫോർമർ കത്തിനശിച്ചു. ഇന്നലെ രാവിലെ 9.20നായിരുന്നു സംഭവം. കോളന്നൂരിൽ സ്വകാര്യ സ്കൂളിന് മുൻഭാഗത്തായുള്ള ട്രാൻസ്ഫോർമറാണ് കത്തിയത്. വലിയ ശബ്ദത്തോടെ കത്തിത്തുടങ്ങി, ആളിക്കത്തിയതോടെ പരിഭ്രാന്തി പരന്നു. ദേശീയപാതയിലെ ഗതാഗതം നിറുത്തിവച്ചു. കുണ്ടറയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. അപകട സാഹചര്യങ്ങൾ പൂർണമായും ഒഴിവാക്കിയ ശേഷമാണ് റോഡ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായത്. സ്കൂളിന് സമീപത്തെ ട്രാൻസ്ഫോർ പൊട്ടിത്തെറിച്ചത്. വൈദ്യുതി ബന്ധവും തകരാറിലായി.