ലോട്ടറി തൊഴിലാളികളെ വഞ്ചിച്ചു
Sunday 21 September 2025 2:16 AM IST
കൊല്ലം: കേന്ദ്രസർക്കാർ ജി.എസ്.ടി 40 ശതമാനമായി വർദ്ധിപ്പിച്ചപ്പോൾ വർദ്ധനവിന്റെ മറവിൽ അമിത ലാഭം ഉണ്ടാക്കുന്ന സംസ്ഥാന സർക്കാരിന്റെ തൊഴിലാളി വഞ്ചന അനുവദിക്കാവുന്നതല്ലെന്ന് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി ആരോപിച്ചു. അധികമായി കണ്ടെത്തേണ്ട 3 രൂപ 35 പൈസയിൽ വെറും 40 പൈസ മാത്രമാണ് സർക്കാരിന്റെ ലാഭത്തിൽ നിന്ന് കുറവ് വരുത്തിയത്. ബാക്കി വരുന്ന 2 രൂപ 95 പൈസയും കമ്മിഷനിലും ഏജൻസി ബോണസിലും സമ്മാനങ്ങളിലും കുറവ് വരുത്തിയാണ് സർക്കാർ സ്കീം തയ്യാറാക്കിയിരിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഒ.ബി.രാജേഷ് അദ്ധ്യക്ഷനായി.