കരിമീൻ കൃഷി
Sunday 21 September 2025 2:17 AM IST
മൺറോത്തുരുത്ത്: ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന സാക് പദ്ധതിയിൽ ഉൾപ്പെട്ട കരിമീൻ കൂട് കൃഷിയുടെയും കുളത്തിലെ കരിമീൻ കൃഷിയുടെയും ഉദ്ഘാടനം കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ നിർവഹിച്ചു. ഏഴ് കൂട് കൃഷിക്കാരും രണ്ട് കുളത്തിലെ കൃഷിക്കാരുമാണുള്ളത്. മൂന്നര ലക്ഷം രൂപ ചെലവ് വരുന്ന കൂട് കർഷകനും ഒരുലക്ഷം ചെലവ് വരുന്ന കുളം കഷകനും 40 ശതമാനം സബ്സിഡി ലഭിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിറ്റ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ പ്രമീള പ്രകാശ്, ജയപ്രകാശ്, മെമ്പർമാരായ സുശീല, പ്രസന്നകുമാരി, പ്രസന്നകുമാർ, സുരേഷ് ആറ്റുപുറം, ഫിഷറീസ് ഉദ്യാഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.