പൊന്നാനിയിൽ തെരുവ് നായ് ശല്യം രൂക്ഷം:   ജനങ്ങൾ ആശങ്കയിൽ

Sunday 21 September 2025 2:24 AM IST

പൊന്നാനി: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി തെരുവ് നായ്ക്കളുടെ ശല്യം ശക്തമായതോടെ നാട്ടുകാർ ആശങ്കയിൽ. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി കുട്ടികൾക്കും മുതിർന്നവർക്കും നേരെ തെരുവ് നായയുടെ ആക്രമണം നേരിടേണ്ടി വന്നു. പൊന്നാനി നഗരസഭാ പരിധിയിലെ വിവിധ വാർഡുകളിലാണ് നായ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സ്‌കൂളിൽ പോകുന്ന സമയത്തും മടങ്ങിയെത്തുന്ന സമയത്തും വിദ്യാർത്ഥികളെയാണ് കൂടുതലായും തെരുവ് നായകൾ ആക്രമിക്കുന്നത്. കഴിഞ്ഞ ദിവസം നഗരത്തിലെ കുട്ടാട് പ്രദേശത്ത് വിദ്യാർത്ഥിയെ കൂട്ടമായി എത്തിയ തെരുവ് നായകൾ കടിക്കാൻ ശ്രമിച്ചു പൊന്നാനി താലൂക്ക് ആശുപത്രിയിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ദിവസേന നിരവധി പേർ ചികിത്സ തേടുകയാണ്. വാക്സിൻ ലഭ്യത കുറവായതിനാൽ പലർക്കും അടുത്തുള്ള ജില്ലാശുപത്രികളിലേക്ക് പോകേണ്ടി വരുന്ന സാഹചര്യമുണ്ട്.

നഗരസഭ തെരുവ് നായ പ്രശ്നം പരിഹരിക്കാൻ കാര്യമായ നടപടി സ്വീകരിച്ചിട്ടില്ലെന്നതാണ്. വർഷങ്ങളായി അിശാമഹ ആശൃവേ ഇീിേൃീഹ (അആഇ) പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, അത് കാര്യക്ഷമമായി നടപ്പിലാക്കാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

പുലർച്ചെ നടന്നുപോകുമ്പോൾ കൂട്ടത്തോടെ നായകൾ ആക്രമിക്കാൻ ശ്രമിക്കുന്ന അവസ്ഥയാണ്. നഗരസഭ അടിയന്തിര നടപടി എടുക്കണമെന്നു നാട്ടുകാർ പ്രതികരിച്ചു.

തെരുവ് നായ പ്രശ്നത്തിന് സ്ഥിരമായ പരിഹാരം ലഭിക്കാൻ വന്ധ്യംകരണ പദ്ധതി, ഭക്ഷണ മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണം, സ്ഥിരമായ ആരോഗ്യ പരിശോധനകൾ എന്നിവ ഉറപ്പാക്കേണ്ടതാണെന്ന് വെറ്ററിനറി വിദഗ്ധർ പറയുന്നു.

അടിയന്തര നടപടികൾ വേണം

നായ് ശല്യം നിയന്ത്രിക്കാൻ അടിയന്തര നടപടികൾ ചെയ്യുക നഗരസഭ തലത്തിൽ വന്ധ്യംകരണ കേന്ദ്രം സ്ഥാപിക്കുക ആശുപത്രികളിൽ വാക്സിൻ പര്യാപ്തമായി ലഭ്യമാക്കുക കുട്ടികൾക്കും നാട്ടുകാർക്കും ബോധവൽക്കരണ പരിപാടികൾ നടത്തുക