സാത്വിക് - ചിരാഗ് സഖ്യം ഫൈനലിൽ
Sunday 21 September 2025 7:41 AM IST
ബീജിംഗ്: ചൈന ഓപ്പൺ ബാഡ്‌മിന്റൺ ടൂർണമെന്റിൽ പുരുഷ ഡബിൾസിൽ ഇന്ത്യൻ സൂപ്പർ ജോഡി സാത്വിക് സായ്‌രാജ് - ചിരാഗ് ഷെട്ടി സഖ്യം ഫൈനലിൽ കടന്നു. ഇന്നലെ നടന്ന സെമിയിൽ മുൻ ലോകചാമ്പ്യൻമാരായ മലേഷ്യയുടെ ആരോൺ ചിയ -ലോ വൂയി യിക് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകളിൽ വീഴ്‌ത്തിയാണ് ഇന്ത്യൻ ജോഡി തുടർച്ചയായ രണ്ടാം ഫൈനൽ ഉറപ്പിച്ചത്. സ്‌കോർ 21-17, 21-14.
ഫൈവ്‌സ്റ്റാർ ലിവർപൂൾ
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ മേഴ്‌സിസൈഡ് ഡെർബിയിൽ നിലവിലെ ചാമ്പ്യൻമാരായ ലിവർപൂൾ 2-1ന് എവർട്ടണിനെ കീഴടക്കി. റയാൻ ഗ്രാവൻബർക്കും ഹൂഗോ എകിറ്റികെയുമാണ് ലിവറിന്റെ സ്കോറർമാർ. ഇദ്രിസ ഗുയേയ എവർട്ടണിനായി ഒരു ഗോൾ മടക്കി. സീസണിൽ കളിച്ച 5 മത്സരങ്ങളും ജയിച്ച ലിവർ 15 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.