തായ്‌ക്വാണ്ടോയിൽ മിന്നിത്തിളങ്ങി സഹോദരിമാർ

Sunday 21 September 2025 7:45 AM IST

ജൽഗാവൺ (മഹാരാഷ്ട്ര): മഹാരാഷ്‌ട്രയിലെജൽ ഗാവണിൽ നടന്ന സി.ഐ.എസ്.സി.ഇ ദേശീയ തായ്‌ക്വാണ്ടോ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ഹോളി ഏയ്ഞ്ചൽസ് ഐ.എസ്.സി സ്‌കൂൾ വിദ്യാർത്ഥിനികളും സഹോദരിമാരുമായ അനന്യ സുനിൽ (സ്വർണം അണ്ടർ 17, അണ്ടർ 46കിലോ), നിതാര സുനിൽ (വെങ്കലം അണ്ടർ 14, അണ്ടർ 32 കിലോ ) മെഡലുകൾ നേടി. കണ്ണമ്മൂല സ്വദേശികളായ സുനിൽ കുമാറിന്റെയും സിന്ദുവിന്റെയും മക്കളാണ്. തിരുവനന്തപുരം ഫീനിക്സ് തായ്ക്ക്വാണ്ടോ അക്കാഡമിയിൽ മാസ്റ്റർ രതീഷിന്റെ ശിക്ഷണത്തിലാണ് ഇവർ പരിശീലനം നേടുന്നത്.