കോഴിക്കോട് ട്രെയിനിൽ നിന്ന് 19കാരി വീണു; അപായച്ചങ്ങല വലിച്ച് യാത്രക്കാർ
Sunday 21 September 2025 5:01 PM IST
കോഴിക്കോട്: മംഗലാപുരം - കോയമ്പത്തൂർ എക്‌സ്‌പ്രസ് ട്രെയിനിൽ നിന്ന് വീണ 19കാരിക്ക് ഗുരുതര പരിക്ക്. വടകര സ്വദേശിനിയായ റിഹയെ (19)ആണ് ട്രെയിനിൽ നിന്ന് വീണത്. പെൺകുട്ടിയെ കാരപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് എലത്തൂർ പാവങ്ങാട് റെയിൽവേ മേൽപാലത്തിന് നൂറുമീറ്റർ മാറിയാണ് അപകടം ഉണ്ടായത്. തലചുറ്റി വീഴുകയായിരുന്നുവെന്നാണ് കൂടെ ഉണ്ടായിരുന്നവർ പറയുന്നത്. റിഹ ട്രെയിനിൽ നിന്ന് വീണതിന് പിന്നാലെ യാത്രക്കാർ അപായച്ചങ്ങല വലിക്കുകയായിരുന്നു. 21 മിനിറ്റോളം നിർത്തിയിട്ടതിനാൽ വെെകിയാണ് ട്രെയിൻ സർവീസ് പുനഃരാരംഭിച്ചത്.