പരിവർത്തന യാത്ര നാളെ
Monday 22 September 2025 12:38 AM IST
കൊച്ചി : കെ.പി.എസ്.ടി.എ പൊതുവിദ്യാഭ്യാസ പരിവർത്തന സന്ദേശയാത്ര 'മാറ്റൊലി" നാളെ ജില്ലയിലെത്തും. രാവിലെ 10ന് കച്ചേരിപ്പടി ഗാന്ധി സ്ക്വയറിൽ സ്വീകരണം ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉമ തോമസ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി ബിജു കുര്യൻ അറിയിച്ചു. ആലുവ ബാങ്ക് ജംഗ്ഷൻ, കോതമംഗലം, മുവാറ്റുപുഴ പ്രദേശങ്ങളിലെ സ്വീകരണ സമ്മേളനങ്ങളിൽ ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ തുടങ്ങിയവർ പങ്കെടുക്കും.