നൃത്തോത്സവം സമാപിച്ചു
Monday 22 September 2025 12:46 AM IST
അങ്കമാലി: സംഗീത നാടക അക്കാഡമിയുടെ നേതൃത്വത്തിൽ അങ്കമാലിയിൽ നടന്ന ത്രിഭംഗി ദേശീയ നൃത്തോത്സവം സമാപിച്ചു. ഇന്നലെ രാവിലെ നടന്ന നൃത്തശില്പശാലയിൽ ഡോ. ശാലിനി ഹരികുമാർ, അനുപമ, തൃപ്പൂണിത്തുറ കൃഷ്ണദാസ് എന്നിവർ ക്ലാസെടുത്തു. സ്വാതി സജീവ്, സൃഷ്ടി ദേസാക്ഷി സിധേന്ദ്ര ചൊക്കലിംഗം, എം.ടി. മൃൺമയി, നിർമുക്ത അരുൺ, മാളവിക മുരളി, മീനാക്ഷി നായർ, ഹിത ശശിധരൻ, നൃത്ത കലാഞ്ജലി, രൂപശ്രീ മഹാപത്ര, ഡോ. രതീഷ് ബാബു, ഷഫീകുദ്ദീൻ, ഷബന, ദീപ കർത്ത, ചിന്ത രവി ബാലകൃഷ്ണ, കലാമണ്ഡലം ശ്രീജ ആർ. കൃഷ്ണൻ, മോനിഷ ദേവി എന്നിവർ നൃത്താവതരണം നടത്തി.