ഈറ്റവെട്ടാൻ അനുമതിയായി
Monday 22 September 2025 12:04 AM IST
അങ്കമാലി: മാങ്കുളം, അടിമാലി ഡിവിഷനുകളിൽ നിന്ന് 2025-26 വർഷത്തേക്ക് ആയിരം മെട്രിക് ടൺ ഈറ്റ വെട്ടിയെടുക്കാനുള്ള ഉത്തരവായി. ഇതിന് പുറമേ വാഴച്ചാൽ ഡിവിഷൻ കൊല്ലത്തിരുമേട് റേഞ്ചിൽ നിന്ന് 500 ടൺ ഈറ്റയും വെട്ടിയെടുക്കാം. പത്തനംതിട്ട റാന്നി ഡിവിഷൻ മൂഴിയാറിൽ നിന്ന് 4,500 ടൺ ഈറ്റ വെട്ടാൻ നിലവിൽ അനുമതിയുണ്ട്. അടിമാലിയിലും ഈറ്റ വെട്ടാൻ അനുമതി ലഭിക്കുന്നതിലൂടെ ബാംബൂ കോർപ്പറേഷന്റെ ഈറ്റ ലഭ്യതക്കുറവിന് ശാശ്വത പരിഹാരമാകും. ഈറ്റ വെട്ടാനുള്ള അനുമതിക്കായി മുൻകൈ എടുത്ത മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും കോർപ്പറേഷൻ ചെയർമാൻ ടി.കെ. മോഹനനും എം.ഡി കമാൻഡർ സുരേഷ് പുല്ലാനിക്കാടും നന്ദി അറിയിച്ചു.