സ്വന്തന പരിചരണ ശില്പശാല
Monday 22 September 2025 12:17 AM IST
വടകര: കാരുണ്യം മണിയൂരും മണിയൂർ എച്ച്.എസ്.എസ് സ്റ്റുഡൻസ് ഇനിഷ്യറ്റിവ് ഇൻ പാലിയേറ്റിവും ചേർന്ന് വിദ്യാർത്ഥികൾക്കായി സാന്ത്വന പരിചരണത്തിൽ ശിൽപശാല നടത്തി. മണിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.അഷറഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റിവിൻ്റെ സംസ്ഥാന ഭാരവാഹി എം.ജി പ്രവിൺ ക്ലാസ്സെടുത്തു. എ.പി. അബ്ദുൾ റഷീദ്, സുനിൽ മുതുവന, ടി.സി സജീവൻ, വി.പി സുരേഷ്, പ്രോഗ്രാം ഓഫീസർ മിനിമോൾ , വിദ്യാർത്ഥികളായ ശിഖ, ശിശിര എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മണിയൂർ എച്ച്.എസ്.എസ് സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് വക വീൽചെയർ കാരുണ്യത്തിന് കൈമാറി. കാരുണ്യം വക സംഭാവന പെട്ടി സ്കൂളിൽ സ്ഥാപിച്ചു