ആർ.ജെ.ഡി. കൗൺസിൽ മീറ്റ്
ബാലുശ്ശേരി:ആർ.ജെ.ഡി. നേതൃത്വം നൽകുന്ന ഇന്ത്യാസഖ്യം ബീഹാറിൽ അധികാരത്തിൽ വരുമെന്നും ഇത് കേന്ദ്രസർക്കാർ നയങ്ങൾക്കെതിരയുള്ള മാറ്റത്തിൻ്റെ തുടക്കമാവുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി പറഞ്ഞു. ആർ.ജെ.ഡി.ബാലുശ്ശേരി നിയോജക മണ്ഡലം കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദിനേശൻ പനങ്ങാട് അദ്ധ്യക്ഷത വഹിച്ചു. എൻ. നാരായണൻ കിടാവ്, സന്തോഷ് കുറുമ്പൊയിൽ, ഇ. സുരേന്ദ്രൻ, സുജ ബാലുശ്ശേരി, എ.കെ. രവീന്ദ്രൻ, ഉള്ളിയേരി ദിവാകരൻ, വി.കെ. വസന്തകുമാർ, എൻ.കെ. ഭാസ്ക്കരൻ, എം.പി. ഭാസ്ക്കരൻ, ധർമ്മരാജ് കുന്നനാട്ടിൽ, കാപ്പുങ്കര സുധാകരൻ, വിജയൻ അത്തിക്കോട്, പ്രജിലേഷ് കുമാർ, വി.പി. നഫീസ, അഭിനവ് പ്രസംഗിച്ചു.