അക്ഷര ദീപം പദ്ധതിക്ക് തുടക്കം

Monday 22 September 2025 12:22 AM IST
അക്ഷരദീപം പദ്ധതിയിൽ ഉള്ളിയേരി പബ്ലിക്ക് ലൈബ്രറിയിലെ പുസ്തകങ്ങൾ ഡിജിറ്റലൈസേഷൻ പ്രവൃത്തിയിൽ ഏർപ്പെട്ട എൻ.എസ്.എസ്. വോളൻ്റിയർമാർ

ഉ​ള്ള്യേ​രി​:​ ​ഗ്രാ​മീ​ണ​ ​വാ​യ​ന​ശാ​ല​ക​ളെ​ ​മി​ക​വി​ന്റെ​ ​കേ​ന്ദ്ര​ങ്ങ​ളാ​ക്കു​ന്ന​തി​നും​ ​കു​ട്ടി​ക​ളി​ലും​ ​പൊ​തു​ജ​ന​ങ്ങ​ളി​ലും​ ​വാ​യ​നാ​ശീ​ലം​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി​ ​പാ​ലോ​റ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ൾ​ ​എ​ൻ.​എ​സ്.​എ​സ് ​യൂ​ണി​റ്റ് ​ന​ട​പ്പി​ലാ​ക്കു​ന്ന​ ​അ​ക്ഷ​ര​ദീ​പം​ ​പ​ദ്ധ​തി​ക്ക് ​തു​ട​ക്ക​മാ​യി.​ ​ഒ​ന്നാം​ ​ഘ​ട്ട​മാ​യി​ 75​ ​വ​ർ​ഷം​ ​പി​ന്നി​ട്ടു​ന്ന​ ​ഉ​ള​ളി​യേ​രി​ ​പ​ബ്ളി​ക്ക് ​ലൈ​ബ്ര​റി​യി​ലെ​ 16755​ ​പു​സ്ത​ക​ങ്ങ​ളു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​ഡി​ജി​റ്റ​ലൈ​സ് ​ചെ​യ്യു​ന്ന​തി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​വോ​ള​ൻ്റി​യ​ർ​മാ​ർ​ ​ഏ​റ്റെ​ടു​ത്തു.​ ​പ​ദ്ധ​തി​യു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​ഉ​ള്ളി​യ​രി​ ​പ​ബ്ളി​ക്ക് ​ലൈ​ബ്ര​റി​ ​പ്ര​സി​ഡ​ൻ്റ് ​പി.​ ​പ്ര​ദീ​പ് ​കു​മാ​ർ​ ​നി​ർ​വ​ഹി​ച്ചു.​ ​സെ​ക്ര​ട്ട​റി​ ​മോ​ഹ​ൻ​ദാ​സ് ​പാ​ലോ​റ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​എ​സ്.​ ​ശ്രീ​ചി​ത്ത് , പി​ ​വി​നോ​ദ്,​ ​പി.​ടി.​ ​മാ​ലി​നി,​ ​സ​ര​ള​ ​നാ​യ​ർ,​ ​കെ.​കെ​ .​ഹ​രി​ദാ​സ​ൻ​​ ​നേ​തൃ​ത്വം​ ​ന​ൽ​കി.