ഭിന്നശേഷി കലോത്സവം
Monday 22 September 2025 12:27 AM IST
നരിക്കുനി: നരിക്കുനി ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം പറവ 2025 ദിൻന ശശികുമാറും ഹാത്തിം ഹുസയിനും ചേർന്ന് പ്രാവിനെ പറത്തി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. സുനിൽ കുമാറിന്റെ അദ്ധ്യക്ഷത വഹിച്ചു.
പരിപാടിയിൽ സി.പി. ലൈല, മൊയ്തി നെരോത്ത്, സുബൈദ കൂടത്തൻക്കണ്ടിയിൽ, ഷറീന ഈങ്ങാപാറയിൽ, സി.കെ സലീം, ജൗഹർ പൂമംഗലം, ടി രാജു, ശ്രീധരൻ, വി.സി മുഹമ്മദ്, മിഥിലേഷ് കെ.കെ, അശോകൻ, ഒ.പി.എം ഇക് ബാൽ, വിനോദ് കുമാർ സി.കെ, സൈനുദ്ദീൻ മടവൂർ, ആരോമൽ സുബി സ്‌റ്റീഫൻ, സൂപ്പർവൈസർ അജിത, ജിസ്നാ ബായ് എന്നിവർ പ്രസംഗിച്ചു.