ലെൻസ്‌ഫെഡ് സെമിനാർ
Monday 22 September 2025 12:36 AM IST
കൊച്ചി: നിർമ്മാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കണമെന്ന് ലെൻസ്‌ഫെഡ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു. വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ലെൻസ്‌ഫെഡ് സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ, ട്രഷറർ ഗിരീഷ് കുമാർ, ഇന്ത്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഡോ. അനിൽ ജോസഫ്, ക്രെഡായ് പ്രസിഡന്റ് എഡ്വേർഡ് ജോർജ്, ബിൽഡേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ മുൻ ചെയർമാൻ ജോളി വർഗീസ്, എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എസ്. അനിൽകുമാർ, സെക്രട്ടറി സിമി പ്രജീഷ്, ട്രഷറർ ലാലു ജേക്കബ്, പി.ബി. അനിൽകുമാർ, കുര്യൻ ഫിലിപ്പ്, സുധീർ, അൻസാർ തുടങ്ങിയവർ പങ്കെടുത്തു.