മുന്നേറ്റ ജാഥ സമാപിച്ചു

Monday 22 September 2025 12:02 AM IST
നഗരസഭ വികസന മുന്നേറ്റ ജാഥയുടെ സമാപനം എഎം റഷീദ് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: നഗരസഭ മുന്നേറ്റ ജാഥ സമാപിച്ചു. സമാപന പൊതുയോഗം സി.പി.എം ജില്ല കമ്മിറ്റി അംഗം എ.എം റഷീദ് ഉദ്ഘാടനം ചെയ്തു. ആർ.കെ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.ദാസൻ എൻ.എസ് അനുസ്മരണ പ്രഭാഷണം നടത്തി. രാവിലെ ചാലിൽ പറമ്പിൽ നിന്ന് തുടങ്ങിയ ജാഥ ചീനംപള്ളി, കോതമംഗലം, മാവിൻചുവട്, കുറുവങ്ങാട് ഐ.ടി.ഐ, അണേല, കാവുംവട്ടം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം മുത്താമ്പിയിൽ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്റ്റൻ കെ.ഷിജു, അഡ്വ. കെ.സത്യൻ, ടി.കെ ചന്ദ്രൻ, സുധ. കെ.പി, ആർ.കെ അനിൽകുമാർ, എൻ.കെ ഭാസ്കരൻ, കെ.ടി സിജേഷ്, എം. ബാലകൃഷ്ണൻ, എ. സുധാകരൻ, അഞ്ജന, രമേശൻ എന്നിവർ പ്രസംഗിച്ചു.