ബി.ജെ.പി വാർഡ് സമ്മേളനം

Monday 22 September 2025 12:17 AM IST
ബിജെപി മധൂർ പഞ്ചായത്ത് പതിനേഴാം വാർഡ് (കാളിയങ്ങാട്) സമ്മേളനം ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനി ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്: ഭക്ഷ്യ വസ്തുക്കൾക്ക് ജി.എസ്.ടി ഒഴിവാക്കിയതും ഒട്ടേറെ അവശ്യവസ്തുക്കളുടെ നികുതി നിരക്കുകളിൽ ഇളവ് വരുത്തിയതും കേരളം പോലുള്ള ഉപഭോഗ സംസ്ഥാനത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരവും കുടുംബബജറ്റ് താളം തെറ്റാതെ നോക്കാൻ സഹായകമായ നടപടിയുമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി പറഞ്ഞു. ബി.ജെ.പി മധൂർ പഞ്ചായത്ത് പതിനേഴാം വാർഡ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ബി.ജെ.പി ജില്ലാ സെക്രട്ടറി പുഷ്പ ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. കാസർകോട് മണ്ഡലം പ്രസിഡന്റ് ഗുരുപ്രസാദ് പ്രഭു, ജില്ലാ സെൽ കോർഡിനേറ്റർ സുകുമാർ കുദ്രെപ്പാടി, മധൂർ പഞ്ചായത്ത് വെസ്റ്റ് ഏരിയ പ്രസിഡന്റ് മാധവ, മധൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണ കുഡ്ലൂ, ജനപ്രതിനിധികളായ യശോദ എസ്. നായിക്, രാധ കെ. പച്ചക്കാട്, സുരേഷ് കാളിയങ്ങാട് എന്നിവർ സംസാരിച്ചു.