നവാഹയജ്ഞത്തിന് കലവറനിറഞ്ഞു
Monday 22 September 2025 12:14 AM IST
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് വെള്ളിക്കുന്നത്ത് ഭഗവതി കാവിൽ നടക്കുന്ന ദേവി ഭാഗവത നവാഹ യജ്ഞത്തിന് കലവറ നിറഞ്ഞു. പി. നാരായണൻ നായർ, കെ. കൃഷ്ണൻ പി. ബാലകൃഷ്ണൻ, കെ.വി. കൃഷ്ണൻ, പി. ദിവാകരൻ നമ്പൂതിരി, അഡ്വ. കോടോത്ത് നാരായണൻനായർ, ബി. നാരായണൻ, പി. രമേശൻ, കെ. ഗോപി, പി. സുധാകരൻ നായർ, പി.പി. കുഞ്ഞികൃഷ്ണൻ നായർ നേതൃത്വം നൽകി. എടനീർ മഠാധിപതി സ്വാമി സച്ചിദാനന്ദ ഭാരതി, തന്ത്രി ആലംപാടി പത്മനാഭ പട്ടേരി, യജ്ഞാചാര്യൻ ഡോ. കെ. ഉണ്ണികൃഷ്ണൻ നമ്പൂതിരി തിരുവനന്തപുരം മറ്റു സഹ ആചാര്യന്മാർ എന്നിവർക്ക് വരവേൽപ്പ് നൽകി. തിങ്കളാഴ്ച രാവിലെ ഗണപതി ഹോമവും ലളിതാസഹസ്രനാമജപവും ഗ്രന്ഥപൂജയും ദേവി ഭാഗവത പാരായണവും പ്രഭാഷണവും നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ പൂജകളും അന്നദാനവും നടക്കും. ഒക്ടോബർ രണ്ടിന് സമാപിക്കും.