കോൺഗ്രസ് ഗൃഹസന്ദർശനം
Monday 22 September 2025 12:17 AM IST
കാഞ്ഞങ്ങാട്: കോൺഗ്രസിന്റെ ഗൃഹസന്ദർശനം കാഞ്ഞങ്ങാട് നഗരസഭയിൽ സജീവമായി. ജയസാദ്ധ്യതയുള്ളതും വേരോട്ടമുള്ളതുമായ 20 വാർഡുകളിലാണ് ഗൃഹസമ്പർക്കം സജീവമായത്. കെ.പി.സി.സി സെക്രട്ടറി എം. അസിനാർ, ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. സുരേഷ്, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.പി മോഹനൻ, കർഷക കോൺ ഗ്രസ് സംസ്ഥാന സെക്രട്ടറി അശോക് ഹെഗ്ഡെ, മണ്ഡലം പ്രസിഡന്റ് സുരേഷ് കൊട്രച്ചാൽ, ബ്ലോക്ക് ഭാരവാഹികളായ യു.വി.എ റഹ്മാൻ, വിനോദ് ആവിക്കര, പി.വി തമ്പാൻ, എൻ.കെ രത്നാകരൻ, പ്രവീൺ തോയമ്മൽ, സിജോ അമ്പാട്ട്, റോഷൻ ഐങ്ങോത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ, ഒ.വി. പ്രകാശൻ, സുകുമാരൻ, എം.ടി ബാലൻ, പ്രദീപ്, മണിയൻ, പി.പി ലസിത, ബാലകൃഷ്ണൻ മാടായി, ലക്ഷ്മണൻ, രാഘവൻ, കമലാക്ഷി, ജയൻ കാഞ്ഞങ്ങാട് സൗത്ത്, ഗോകുൽദാസ് തുടങ്ങിയവർ നേതൃത്വം നൽകി.