ലൈബ്രറി കൗൺസിൽ പരിശീലനം
തൃക്കരിപ്പൂർ: ഗ്രന്ഥശാല പ്രവർത്തനങ്ങൾ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാല സെക്രട്ടറിമാർക്കും ലൈബ്രേറിയന്മാർക്കുമായി നടത്തുന്ന പരിശീലനം സമാപിച്ചു. മാണിയാട്ട് വിജ്ഞാനദായിനി വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ നടന്ന ലൈബ്രേറിയന്മാർക്കുള്ള പരിശീലനം ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പി. ശ്രീധരൻ അദ്ധ്യക്ഷനായി. സെക്രട്ടറിമാർക്കുള്ള പരിശീലനം ജില്ല ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പർ കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പർ കെ. സുകുമാരൻ അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി പി. വേണുഗോപാലൻ, ടി.വി ബാലകൃഷ്ണൻ, പി.വി ഉണ്ണിരാജൻ, വി.കെ രതീശൻ, ശശി പൊള്ളപ്പൊയിൽ, ടി.വി ഷീജ, കെ.ടി.വി നാരായണൻ, എം. വിനയൻ, സി.വി ചന്ദ്രമതി, ഷേർളി ഓരി, സീതാദേവി കരിയാട്ട്, റൈന, അശോകൻ കരപ്പാത്ത്, ടി.വി സരിത എന്നിവർ സംസാരിച്ചു.