സാമൂഹ്യ സുരക്ഷാ പദ്ധതികൾ
Monday 22 September 2025 12:54 AM IST
കളമശേരി: കേരള ബ്രാഹ്മണസഭ ജില്ലാസമിതി സാമൂഹ്യ സുരക്ഷ സേവന പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു. ഇടപ്പള്ളി സമൂഹമഠത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് പി.ആർ. ശങ്കരനാരായണൻ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി. അനന്ത സുബ്രഹ്മണ്യം ഡയറക്ടറി പ്രകാശനം ചെയ്തു. വാർഷിക പൊതുയോഗ റിപ്പോർട്ട് യുവജന വിഭാഗം പ്രസിഡന്റ് സി.വൈ. സുബ്രഹ്മണ്യനിൽ നിന്ന് ഏറ്റുവാങ്ങി പി.ആർ. ശങ്കരനാരായണൻ പ്രകാശനം ചെയ്തു. എൻ. രാമചന്ദ്രൻ, ആർ. ഹരിഹരൻ, വി. കൃഷ്ണസ്വാമി, ആർ. അനന്തനാരായണൻ, ഗിരിജാ കൃഷ്ണമൂർത്തി, കല്യാണി ജി. മൂർത്തി, ശാരദ, സി.വൈ. സുബ്രഹ്മണ്യൻ, എസ്. രാമചന്ദ്രൻ, എം. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.