അയ്യപ്പസംഗമം ലോകപ്രശസ്ത വിജയം: എം.വി. ഗോവിന്ദൻ

Monday 22 September 2025 12:45 AM IST

തിരുവനന്തപുരം: അയ്യപ്പസംഗമം ലോകം പ്രശംസിക്കുന്ന തരത്തിലുള്ള വിജയമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സംഗമത്തിൽ പങ്കാളിത്തം കുറവെന്നത് മാദ്ധ്യമങ്ങളുടെ കള്ളപ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.

4600 ഓളം പേർ പങ്കെടുത്താൽ പോരേ. കളവ് പ്രചരിപ്പിക്കുന്നതിനും ഒരു അടിസ്ഥാനം വേണം. ശുദ്ധ അസംബന്ധങ്ങളാണ് പ്രചരിപ്പിക്കുന്നത്. നാണവും മാനവുമില്ലാതെ പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കസേരകൾ ഒഴിഞ്ഞു കിടക്കുകയായിരുന്നല്ലോ എന്ന ചോദ്യത്തിന് , 'വേണമെങ്കിൽ എ.ഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടേ' എന്നായിരുന്നു ഗോവിന്ദന്റെ മറുചോദ്യം. എല്ലാ സെഷനിലും ആളുകൾ വേണമെന്നാണോ കരുതുന്നത്. 3000 പേരെ പങ്കെടുപ്പിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ച സ്ഥാനത്താണ് നാലായിരത്തിലേറെപ്പേർ പങ്കെടുത്തത്. ഇത് ചുരുക്കണമെങ്കിൽ നിങ്ങൾ കുറച്ചു പണിയെടുക്കണം. ആ പണിയെടുക്കാൻ വേണ്ടി നിങ്ങൾ എന്തെല്ലാമാണോ ഉപയോഗിക്കുന്നത് അതെല്ലാം ഉപയോഗിച്ചു കൊള്ളൂ എന്നും ഗോവിന്ദൻ പറഞ്ഞു.

അ​യ്യ​പ്പ​ ​സം​ഗ​മം​ ​ആ​ഗ്ര​ഹി​ച്ച​തി​ലും കൂ​ടു​ത​ൽ​ ​വി​ജ​യം​ ​:​ ​മ​ന്ത്രി​ ​വാ​സ​വൻ

കോ​ട്ട​യം​ ​:​ ​വി​ശ്വ​മാ​ന​വി​ക​ത​യു​ടെ​ ​മ​ഹാ​സം​ഗ​മ​മാ​യി​ ​അ​യ്യ​പ്പ​സം​ഗ​മം​ ​മാ​റി​യെ​ന്ന് ​മ​ന്ത്രി​ ​വി.​എ​ൻ.​വാ​സ​വ​ൻ​ ​പ​റ​ഞ്ഞു.​ ​ആ​ഗ്ര​ഹി​ച്ച​തി​ലും​ ​കൂ​ടു​ത​ൽ​ ​വി​ജ​യ​മാ​യി​രു​ന്നു.​ ​വ​ലി​യ​ ​പ​ന്ത​ൽ​ ​ഒ​രു​ക്കി​യ​തി​നാ​ലാ​ണ് ​പ​ങ്കെ​ടു​ത്ത​ 4126​ ​പേ​രെ​ ​ഉ​ൾ​ക്കൊ​ള്ളാ​ൻ​ ​ക​ഴി​ഞ്ഞ​ത്.​ ​ഉ​ദ്ഘാ​ട​ന​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ഇ​രി​പ്പി​ടം​ ​കി​ട്ടാ​തെ​ ​ആ​ളു​ക​ൾ​ ​നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​സ​മ്മേ​ള​നം​ ​ആ​രം​ഭി​ക്കു​ന്ന​തി​ന് ​മു​ൻ​പു​ള്ള​ ​ചി​ത്ര​ങ്ങ​ളും​ ​വീ​ഡി​യോ​യും​ ​ഉ​പ​യോ​ഗി​ച്ച് ​ഒ​രു​ ​വി​ഭാ​ഗം​ ​ആ​ളി​ല്ലെ​ന്ന​ ​ത​ര​ത്തി​ൽ​ ​തെ​റ്റാ​യ​ ​പ്ര​ച​ര​ണം​ ​ന​ട​ത്തി.​ ​മ​റ്റ് ​ദേ​വ​സ്വം​ ​ബോ​ർ​ഡു​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​ആ​ളു​ക​ളും​ ​എ​ത്തി​യി​രു​ന്നു.​ ​ശ​ബ​രി​മ​ല​ ​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തു​ന്ന​ ​തീ​ർ​ത്ഥാ​ട​ക​ർ​ക്ക് ​ബു​ദ്ധി​മു​ട്ടു​ണ്ടാ​ക​രു​തെ​ന്ന​ ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശം​ ​ന​ട​പ്പാ​ക്കി.​ ​ഹ​രി​ത​ ​പ്രോ​ട്ടോ​ക്കോ​ൾ​ ​പാ​ലി​ച്ചാ​യി​രു​ന്നു​ ​പ​രി​പാ​ടി.​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്കാ​നും​ ​തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി​ 18​ ​അം​ഗ​ ​ക​മ്മി​റ്റി​യെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​പ്ര​തി​പ​ക്ഷം​ ​രാ​ഷ്ട്രീ​യ​ ​ദു​ഷ്ട​ലാ​ക്കോ​ടെ​യാ​ണ് ​സം​ഗ​മ​ത്തെ​ ​വി​മ​ർ​ശി​ക്കു​ന്ന​ത്.​ ​ബ​ദ​ൽ​ ​സം​ഗ​മ​ത്തി​ൽ​ ​നി​ന്ന് ​ന​ല്ല​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ഉ​യ​ർ​ന്നു​വ​ന്നാ​ൽ​ ​സ്വീ​ക​രി​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.