ഗുരുദേവൻ അവതാര പുരുഷൻ : ആപ്തലോകാനന്ദ സ്വാമിജി

Monday 22 September 2025 12:47 AM IST

ശിവഗിരി: എല്ലാ വിലയിരുത്തലുകൾക്കും അതീതനായ ശ്രീനാരായണ ഗുരുദേവൻ നവോത്ഥാന നായകനല്ല, അവതാര പുരുഷൻ തന്നെയാണെന്ന് പത്തനംതിട്ട ശ്രീരാമകൃഷ്ണ മഠാധിപതി ആപ്തലോകാനന്ദ സ്വാമിജി മഹാരാജ് പറഞ്ഞു..ഗുരുദേവന് അർഹമായ സ്ഥാനം കൊടുത്തിട്ടുണ്ടോയെന്ന് സ്വയം പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശിവഗിരി മഠത്തിൽ 98-ാമത് മഹാസമാധി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മഹാപരിനിർവ്വാണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമിജി മഹാരാജ്.

മാറി വന്ന രാഷ്ട്രീയ നേതൃത്വങ്ങളും സർക്കാരുകളും അവരവരുടെ ആദർങ്ങൾക്ക് അനുസൃതമായി ഗുരുവിനെ വ്യാഖ്യാനിക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഗുരുദേവൻ അതിനൊക്കെ എത്രയോ അപ്പുറമായിരുന്നു. ഗുരുദേവനെ ശരിയാം വിധം പഠിക്കാനും പഠിപ്പിക്കാനും കഴിവുള്ള ആരെങ്കിലും ഇപ്പോൾ കേരള സമൂഹത്തിലുണ്ടെന്ന് പറയാനാവില്ല. മുക്ത പുരുഷനും അവതാര പുരുഷനും തമ്മിൽ വ്യത്യാസമുണ്ട്. മുക്തിയടഞ്ഞു കഴിഞ്ഞാൽ മുക്ത പുരുഷൻ ശരീരം സൂക്ഷിക്കില്ല. എന്നാൽ അവതാര പുരുഷന് ശരീരം സൂക്ഷിക്കാനാവും . ബ്രഹ്മത്തിൽ ലയിക്കാൻ അവതാര പുരുഷൻ തയ്യാറല്ല. തന്നെപ്പോലെ കോടാനുകോടി ജിവിതങ്ങൾക്ക് മുക്തി നൽകാൻ അവതാര പുരുഷന് കഴിയും. തന്റെ തപസു കൊണ്ടും ധ്യാനം കൊണ്ടും ജീവൻ മുക്തനായ ശേഷമാണ് ഗുരുദേവൻ സമൂഹത്തിലേക്ക് വന്നത്.

ഗുരു കൈ വയ്ക്കാത്ത മേഖലകളില്ല. ശങ്കരാചാര്യർ അദ്വൈത വേദാന്തത്തിന് രൂപം നൽകിയിട്ട് പറഞ്ഞു, ബ്രാഹമണ്യം സത്യം ജഗദ് മിഥ്യ എന്ന് . എന്നാൽ ഗുരു ചുരുങ്ങിയ വാക്കുകൾ കൊണ്ട് ലളിതമായി ഈ ആശയം പറഞ്ഞു . ഉള്ളതൊന്നും ഉള്ളതല്ല, ഉള്ളതിന് നാശമില്ല, നാശമുള്ളത് ഉള്ളതല്ലെന്ന്. ഗുരുവെന്ന അവതാര പുരുഷന്റെ ജീവിതം എന്താണെന്ന് ശിവഗിരിയിലെ മണൽത്തരികളിൽ കാതു ചേർത്തു വച്ചാൽ കേൾക്കാനാവുമെന്നും ആപ്തലോകാനന്ദ സ്വാമിജി മഹാരാജ് പറഞ്ഞു.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണവും,മുൻ മന്ത്രി വി.എം.സുധീരൻ മുഖ്യപ്രഭാഷണവും നടത്തി. സ്വാമി പരമാത്മാനന്ദ ഗിരി (മലയാള സ്വാമി ശിഷ്യൻ, ആന്ധ്രപ്രദേശ്) മഹാസമാധി സന്ദേശം നൽകി. സ്വാമി ശാരദാനന്ദ, അടൂർ പ്രകാശ് എം.പി, വി.ജോയ് എം.എൽ.എ, വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി, വർക്കല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ , മുൻ എം.എൽ.എ വർക്കല കഹാർ എന്നിവർ പങ്കെടുത്തു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും ,സ്വാമി അസംഗാനന്ദഗിരി നന്ദിയും പറഞ്ഞു.

ത​ന്ത്രി​മാ​ർ​ക്ക് ​കു​റേ​ക്കൂ​ടി​ ​ഹൃ​ദയ വി​ശാ​ല​ത​യു​ണ്ടാ​വ​ണം​:​ ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ

ശി​വ​ഗി​രി​:​ ​കേ​ര​ള​ത്തി​ലെ​ ​ത​ന്ത്രി​മാ​ർ​ക്ക് ​കു​റ​ച്ചു​കൂ​ടി​ ​ഹൃ​ദ​യ​ ​വി​ശാ​ല​ത​യു​ണ്ടാ​വ​ണ​മെ​ന്നും​ ​കാ​ല​ഘ​ട്ട​ത്തി​ന്റെ​ ​കു​ള​മ്പ​ടി​ ​ശ​ബ്ദം​ ​അ​വ​ർ​ ​അ​റി​യ​ണ​മെ​ന്നും​ ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​പ്ര​സി​ഡ​ന്റ് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​ ​പ​റ​ഞ്ഞു.​ ​അ​യി​ത്തം​ ​ഇ​പ്പോ​ഴും​ ​മ​നു​ഷ്യ​മ​ന​സി​ൽ​ ​കി​ട​ക്കു​ക​യാ​ണ്.​ ​കൂ​ട​ൽ​മാ​ണി​ക്യം​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ക​ണ്ട​ത് ​അ​താ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​ശി​വ​ഗി​രി​ ​മ​ഠ​ത്തി​ൽ​ ​ന​ട​ന്ന​ ​മ​ഹാ​പ​രി​നി​ർ​വ്വാ​ണ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​ദ്ധ്യ​ക്ഷ​ ​പ്ര​സം​ഗം​ ​ന​ട​ത്തു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. ജാ​തി​യു​ടെ​ ​പേ​രി​ൽ​ ​പി​രി​ച്ചു​വി​ട്ട​യാ​ളെ​ ​കോ​ട​തി​ ​ഇ​ട​പെ​ട്ടാ​ണ് ​തി​രി​കെ​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ച​ത്.​ ​ഗു​രു​ധ​ർ​മ്മ​ ​പ്ര​ചാ​ര​ണ​ ​സ​ഭ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വി​ഷ​യ​ത്തി​ൽ​ ​ഇ​ട​പെ​ട്ട് ​ജാ​തി​ ​ന​ശീ​ക​ര​ണ​ ​യാ​ത്ര​യും​ ​നി​വേ​ദ​നം​ ​ന​ട​ത്തു​ക​യു​മു​ണ്ടാ​യി.​ ​എ​ന്നി​ട്ടും​ ​അ​വി​ടു​ത്തെ​ ​ത​ന്ത്രി​മാ​ർ​ ​മാ​മൂ​ലു​ക​ൾ​ ​വ​ച്ചു​ ​പു​ല​ർ​ത്തു​ക​യാ​ണ്.​ ​ഈ​ ​രാ​ജ്യ​ത്തി​ന്റെ​ ​അ​വ​സ്ഥ​ ​എ​ങ്ങ​നെ​യാ​വു​മെ​ന്ന് ​അ​വ​ർ​ ​ചി​ന്തി​ക്ക​ണം.​ ​അ​ത​റി​ഞ്ഞു​ ​ജീ​വി​ച്ചി​ല്ലെ​ങ്കി​ൽ​ ​നി​ൽ​ക്കു​ന്നി​ട​ത്തു​ള്ള​ ​മ​ണ്ണ് ​കൂ​ടി​ ​ഇ​ള​കി​പ്പോ​യി​ ​അ​വ​രും​ ​അ​ഗാ​ധ​മാ​യ​ ​ഗ​ർ​ത്ത​ത്തി​ലേ​ക്ക് ​പ​തി​ച്ചു​പോ​കു​മെ​ന്നു​ള്ള​ ​സ​ത്യം​ ​മ​ന​സി​ലാ​ക്ക​ണം.​ ​അ​യി​ത്ത​ത്തെ​ ​അം​ഗീ​ക​രി​ക്കു​ന്ന​ ​പ്ര​വ​ണ​ത​ക​ളി​ൽ​ ​നി​ന്ന് ​അ​വ​ർ​ ​പി​ന്തി​രി​യ​ണ​മെ​ന്ന​താ​ണ് ​ശി​വ​ഗി​രി​ ​മ​ഠ​ത്തി​ന്റെ​ ​അ​ഭി​പ്രാ​യം.​ ​ഗു​രു​വി​നെ​ ​ബ്ര​ഹ്മ​നി​ഷ്ഠ​നാ​യി​ ​ക​ണ്ട് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ദ​ർ​ശ​നം​ ​പ്ര​ച​രി​പ്പി​ക്ക​ണ​മെ​ന്നും​ ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​ ​പ​റ​ഞ്ഞു.

ലോ​ക​ശാ​ന്തി​ദി​ന​മാ​യി ശി​വ​ഗി​രി​രി​ൽ​ ​മ​ഹാ സ​മാ​ധി​ദി​നാ​ച​ര​ണം

ശി​വ​ഗി​രി​:​ ​ശി​വ​ഗി​രി​ ​മ​ഠ​ത്തി​ൽ​ ​മ​ഹാ​സ​മാ​ധി​ ​ദി​നം​ ​ലോ​ക​ശാ​ന്തി​ദി​ന​മാ​യി​ ​ആ​ച​രി​ച്ചു.​ ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​പ്ര​സി​ഡ​ന്റ് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ന​ട​ന്ന​ ​മ​ഹാ​പ​രി​നി​ർ​വ്വാ​ണ​ ​സ​മ്മേ​ള​നം​ ​പ​ത്ത​നം​തി​ട്ട​ ​ശ്രീ​രാ​മ​കൃ​ഷ്ണ​മ​ഠ​ത്തി​ലെ​ ​ആ​പ്ത​ലോ​കാ​ന​ന്ദ​ ​സ്വാ​മി​ജി​ ​മ​ഹാ​രാ​ജ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു. ഗു​രു​ദേ​വ​ ​ശി​ഷ്യ​ൻ​ ​സ​ദ്ഗു​രു​ ​മ​ല​യാ​ള​ ​സ്വാ​മി​യു​ടെ​ ​ശി​ഷ്യ​പ​ര​മ്പ​ര​യി​ലെ​ ​സ്വാ​മി​ ​പ​ര​മാ​ത്മാ​ന​ന്ദ​ഗി​രി​ ​മ​ഹാ​സ​മാ​ധി​ ​സ​ന്ദേ​ശം​ ​ന​ൽ​കി.​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​ട്ര​ഷ​റ​ർ​ ​സ്വാ​മി​ ​ശാ​ര​ദാ​ന​ന്ദ,​ ​സ്വാ​മി​ ​സൂ​ക്ഷ്മാ​ന​ന്ദ​ ​എ​ന്നി​വ​ർ​ ​അ​നു​ഗ്ര​ഹ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​വി.​എം.​സു​ധീ​ര​ൻ​ ,​ ​അ​ടൂ​ർ​ ​പ്ര​കാ​ശ് ​എം.​പി,​ ​വി.​ജോ​യി​ ​എം.​എ​ൽ.​എ​ ,​ ​വ​ർ​ക്ക​ല​ ​ന​ഗ​ര​സ​ഭ​ ​ചെ​യ​ർ​മാ​ൻ​ ​കെ.​എം.​ലാ​ജി,​ ​വ​ർ​ക്ക​ല​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​അ​ഡ്വ.​സ്മി​ത​ ​സു​ന്ദ​രേ​ശ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.​ ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​ശു​ഭാം​ഗാ​ന​ന്ദ​ ​സ്വാ​ഗ​ത​വും​ ​ഗു​രു​ധ​ർ​മ്മ​ ​പ്ര​ചാ​ര​ണ​സ​ഭ​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​അ​സം​ഗാ​ന​ന്ദ​ഗി​രി​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു. സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​ ​ഗു​രു​ദേ​വ​ന്റെ​ ​മ​ഹാ​പ​രി​നി​ർ​വ്വാ​ണ​ ​പ്ര​ഭാ​ഷ​ണ​വും​ ​സ​ത്യ​വ്ര​ത​സ്വാ​മി​ ​നി​ർ​വ്വാ​ണ​ ​ശ​താ​ബ്ദി​ ​സ്മൃ​തി​പ്ര​ഭാ​ഷ​ണ​വും​ ​ന​ട​ത്തി.​ ​വൈ​ദി​ക​ ​മ​ഠ​ത്തി​ൽ​ ​ഉ​പ​വാ​സ​ ​യ​ജ്ഞ​ത്തി​ന് ​സ്വാ​മി​ ​പ​രാ​ന​ന്ദ​യ​ ​നേ​തൃ​ത്വം​ ​ന​ൽ​കി. ഉ​ച്ച​യോ​ടെ​ ​ശാ​ര​ദാ​മ​ഠ​ത്തി​ൽ​ ​സ​ന്യാ​സ​ശ്രേ​ഷ്ഠ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഹോ​മ​യ​ജ്ഞം​ ​ന​ട​ന്നു​ .​ ​തു​ട​ർ​ന്ന് ​മ​ഹാ​സ​മാ​ധി​ ​മ​ന്ദി​ര​ത്തി​ലേ​ക്ക് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ,​ ​സ്വാ​മി​ ​ശു​ഭാം​ഗാ​ന​ന്ദ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ക​ല​ശ​ ​പ്ര​ദ​ക്ഷി​ണ​യാ​ത്ര​ ​ന​ട​ന്നു.​സ്വാ​മി​ ​സൂ​ക്ഷ്മാ​ന​ന്ദ,​ ​മ​ഠം​ ​ത​ന്ത്രി​ ​സ്വാ​മി​ ​ശി​വ​ ​നാ​രാ​യ​ണ​ ​തീ​ർ​ത്ഥ,​ ​സ്വാ​മി​ ​അ​സം​ഗാ​ന​ന്ദ​ഗി​രി​ ,​ ​സ്വാ​മി​ ​പ​ര​മാ​ത്മാ​ന​ന്ദ​ഗി​രി​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു​ .​ 3.30​ന് ​മ​ഹാ​സ​മാ​ധി​ ​പൂ​ജ​യി​ൽ​ ​ആ​യി​ര​ങ്ങ​ൾ​ ​പ​ങ്കെ​ടു​ത്തു.​ ​ഓം​ ​ന​മോ​ ​നാ​രാ​യ​ണാ​യ​ ​മ​ന്ത്ര​ധ്വ​നി​ക​ളാ​ൽ​ ​ശി​വ​ഗി​രി​ക്കു​ന്ന് ​ഭ​ക്തി​സാ​ന്ദ്ര​മാ​യി​ .