നവരാത്രി ആഘോഷത്തിന് ഇന്ന് തുടക്കം; 11-ാം നാൾ വിജയദശമി
Monday 22 September 2025 1:56 AM IST
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. ഇത്തവണ നവരാത്രി ഉത്സവം ആരംഭിച്ച് 10നാണ് മഹാനവമി. 11ന് വിജയദശമിയും. പുസ്കക പൂജ നാലുദിവസം. അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസമാണ് പൂജവയ്പ് അത് 29നാണ്. ദശമി തിഥി ഉദയം മുതൽ ആറ് നാഴിക എങ്കിലും വരുന്ന ദിവസം പൂജയെടുപ്പും വിദ്യാരംഭവും ആചരിക്കണം. അത് ഒക്ടോബർ രണ്ടിനും. ഇതിനിടയിൽ രണ്ട് ദിവസങ്ങളിലായി നവമി തിഥി വരുന്നതിനാലാണ് പൂജയെടുപ്പ് നാലാം ദിവസമാകുന്നത്. കൊല്ലൂർ മൂകാംബിക ക്ഷേത്രം ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിൽ നവരാത്രി ആഘോഷം ഇന്ന് ആരംഭിക്കും. തിരുവനന്തപുരത്ത് നവരാത്രി വിഗ്രഹങ്ങൾക്ക് വരവേൽപ്പും ആഘോഷ ആരംഭവും ഇന്നാണ്. ചില ക്ഷേത്രങ്ങളിൽ നാളെയാണ് നവരാത്രി ആഘോഷം ആരംഭിക്കുന്നത്.