കാർഷിക പ്രതിസന്ധികളെ പഠിക്കാൻ കേന്ദ്ര വിദഗ്ദ്ധസംഘം 23ന് കേരളത്തിൽ

Monday 22 September 2025 12:00 AM IST

തൃ​ശൂ​ർ​:​ ​സം​സ്ഥാ​ന​ത്തെ​ ​കാ​ർ​ഷി​ക​ ​പ്ര​തി​സ​ന്ധി​ക​ളെ​ ​കു​റി​ച്ച് ​പ​ഠി​ക്കാ​ൻ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​നി​യോ​ഗി​ച്ച​ ​വി​ദ​ഗ്ദ്ധ​സം​ഘം​ 23​ന് ​കേ​ര​ള​ത്തി​ലെ​ത്തും.​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ടി​ന് ​കൊ​ച്ചി​ ​സി.​എം.​എ​ഫ്.​ആ​ർ.​ഐ​യി​ൽ​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​റി​ന്റെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​സം​യു​ക്ത​ ​ക​ർ​ഷ​ക​വേ​ദി​ ​ഭാ​ര​വാ​ഹി​ക​ളും​ ​കാ​ർ​ഷി​ക​വി​ദ​ഗ്ദ്ധ​രും​ ​കൃ​ഷി​ ​ശാ​സ്ത്ര​ജ്ഞ​ന്മാ​രു​മാ​യി​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തും.​ 24​ന് ​രാ​വി​ലെ​ ​എ​ട്ടി​ന് ​കു​ട്ട​നാ​ട്ടി​ലെ​യും​ ​മ​ങ്കൊ​മ്പി​ലെ​യും​ ​പാ​ട​ശേ​ഖ​ര​ങ്ങ​ളും​ ​അ​പ്പ​ർ​ ​കു​ട്ട​നാ​ട്ടി​ലെ​ ​പെ​രി​ങ്ങ​നാ​ട്,​തി​രു​വ​ല്ല,​ക​രി​പ്പു​ഴ​ ​പ്ര​ദേ​ശ​ങ്ങ​ളും​ ​സ​ന്ദ​ർ​ശി​ക്കും.​ ​ക​ർ​ഷ​ക​ ​കൂ​ട്ടാ​യ്മ​ക​ളു​ടെ​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​കു​ട്ട​നാ​ടി​ന്റെ​ ​സ​മ​ഗ്ര​ ​വി​ക​സ​ന​ത്തി​നു​ള്ള​ ​ഗ്രേ​റ്റ​ർ​ ​കു​ട്ട​നാ​ട് ​വി​ക​സ​ന​ ​അ​തോ​റി​റ്റി​ ​സം​ഘ​ത്തി​ന് ​മു​ന്നി​ൽ​ ​സ​മ​ർ​പ്പി​ക്കും.​ 25​ന് ​ഒ​ന്നി​ന് ​തൃ​ശൂ​ർ​ ​മു​രി​യാ​ട് ​കോ​ൾ​ ​പ​ട​വ്,​മ​ര​ത്താ​ക്ക​ര​ ​റോ​ഷ​ൻ​ ​ഫി​ഷ​റീ​സ്,​അ​ടാ​ട്ട് ​കോ​ൾ​പ​ട​വ് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​സ​ന്ദ​ർ​ശ​നം​ ​ന​ട​ത്തി​യ​ ​ശേ​ഷം​ ​നി​വേ​ദ​ന​ങ്ങ​ൾ​ ​സ്വീ​ക​രി​ക്കും.​ 26​ന് ​പാ​ല​ക്കാ​ട്ടെ​ ​ക​ർ​ഷ​ക​രു​മാ​യി​ ​ആ​ശ​യ​വി​നി​മ​യം​ ​ന​ട​ത്തും.​ ​കാ​ർ​ഷി​ക​പ്ര​ശ്‌​നം​ ​പ​ഠി​ക്കാ​ൻ​ ​കു​മ്മ​നം​ ​രാ​ജ​ശേ​ഖ​ര​ൻ,​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​കൃ​ഷ്ണ​കു​മാ​ർ,​ക​ർ​ഷ​ക​മോ​ർ​ച്ച​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ഷാ​ജി​ ​രാ​ഘ​വ​ൻ​ ​എ​ന്നി​വ​രെ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ​ ​സ​മി​തി​ ​രൂ​പീ​ക​രി​ച്ചി​രു​ന്നു.​ ​ ​ര​ണ്ടാ​മ​ത്തെ​ ​പ​ഠ​ന​ ​സം​ഘ​മാ​ണ് 23​ന് ​എ​ത്തു​ന്ന​ത്.

വി​ക​സ​ന​ ​സ​ദ​സി​ന്‌​ ​ ഇ​ന്ന് ​തു​ട​ക്കം തി​രു​വ​ന​ന്ത​പു​രം​:​ ​പ്രാ​ദേ​ശി​ക​ ​ത​ല​ത്തി​ൽ​ ​വി​ക​സ​ന​ ​ആ​ശ​യ​ങ്ങ​ൾ​ ​ക​ണ്ടെ​ത്താ​നും​ ​പൊ​തു​ജ​നാ​ഭി​പ്രാ​യം​ ​ര‍ൂ​പ​പ്പെ​ടു​ത്താ​നു​മാ​യി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​വി​ക​സ​ന​ ​സ​ദ​സ്സി​ന്‌​ ​ഇ​ന്ന് ​തു​ട​ക്കം.​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്‌​ഘാ​ട​ന​വും​ ​തി​രു​വ​ന​ന്ത​പു​രം​ ​ന​ഗ​ര​സ​ഭ​ ​വി​ക​സ​ന​ ​സ​ദ​സും​ ​രാ​വി​ലെ​ 9.30​ന്‌​ ​നി​ശാ​ഗ​ന്ധി​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​നി​ർ​വ്വ​ഹി​ക്കും.​ ​മ​ന്ത്രി​ ​എം.​ബി​ ​രാ​ജേ​ഷ്‌​ ​അ​ദ്ധ്യ​ക്ഷ​നാ​കും.​ ​മ​ന്ത്രി​മാ​രാ​യ​ ​വി.​ ​ശി​വ​ൻ​കു​ട്ടി,​ജി.​ആ​ർ​ ​അ​നി​ൽ,​മേ​യ​ർ​ ​ആ​ര്യ​ ​രാ​ജേ​ന്ദ്ര​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കും. ഒ​ക്‌​ടോ​ബ​ർ​ 20​ ​വ​രെ​യാ​ണ്‌​ ​പ​ഞ്ചാ​യ​ത്ത്,​മു​നി​സി​പ്പാ​ലി​റ്റി,​കോ​ർ​പ​റേ​ഷ​ൻ​ ​ത​ല​ങ്ങ​ളി​ൽ​ ​വി​ക​സ​ന​ ​സ​ദ​സു​ക​ൾ​ .​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​ഭാ​വി​ ​വി​ക​സ​ന​ത്തി​നു​ത​കു​ന്ന​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​അ​ഭി​പ്രാ​യ​ങ്ങ​ളും​ ​ ​സ്വീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​യും​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും​ ​വി​ക​സ​ന​ ​നേ​ട്ട​ങ്ങ​ളും​ ​മു​ന്നേ​റ്റ​ങ്ങ​ളും​ ​ജ​ന​ങ്ങ​ളെ​ ​അ​റി​യി​ക്കാ​നും​ ​സ​ദ​സ്സി​ലൂ​ടെ​ ​ല​ക്ഷ്യ​മി​ടു​ന്നു.​ ​