വോട്ട് ചോരി സിഗ്‌നേച്ചർ ക്യാമ്പയിൻ

Monday 22 September 2025 12:32 AM IST

പത്തനംതിട്ട: തി​രഞ്ഞെടുപ്പ് കമ്മി​ഷന്റെ ഒത്താശയോടെ രാജ്യത്തൊട്ടാകെ നരേന്ദമോദി സർക്കാർ നടത്തുന്ന വോട്ടുകൊള്ളയ്‌ക്കെതിരെ രാഹുൽഗാന്ധി നയിക്കുന്ന വോട്ട് ചോരി സമര പരിപാടികളുടെ ഭാഗമായി അഞ്ചുകോടി ഒപ്പുകൾ ശേഖരിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ നടക്കും. ജില്ലാതല ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിക്കും. ഡി സി സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. അഡ്വ.പഴകുളം മധു മുഖ്യപ്രഭാഷണം നടത്തും.