തി​രഞ്ഞെടുപ്പിന് സജ്ജമെന്ന് പി.ഡി.പി 

Monday 22 September 2025 12:40 AM IST

പത്തനംതിട്ട: തദ്ദേശ തി​രഞ്ഞെടുപ്പി​ൽ പി.ഡി.പി സ്ഥാനാർത്ഥികൾ ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്ന് പ്രതിനിധി സമ്മേളനത്തി​ൽ വൈസ് ചെയർമാൻ അഡ്വ.മുട്ടം നാസർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് റഷീദ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ വർക്കല രാജ് ആമുഖപ്രഭാഷണം നടത്തി. ജന സെക്രട്ടറി മൈലക്കാട് ഷാ, റസാക്ക് മണ്ണടി, എൻ അനിൽകുമാർ, ബി.എൻ.ശശികുമാർ, ഹബീബ് റഹ്മാൻ, ടി.എം.രാജാ, അഡ്വ.കൊല്ലം സുജൻ, നടയറ ജബ്ബാർ, സിനോജ് താമരക്കുളം, അഷറഫ് നഗരൂർ, സലിം ചുങ്കപ്പാറ, ഷീജ അസീസ്, ഷൈജാ ഷാജഹാൻ എന്നിവർ സംസാരിച്ചു.