കേരളോത്സവം
Monday 22 September 2025 12:41 AM IST
വള്ളിക്കോട് : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 27, 28 തീയതികളിൽ സെന്റ് ജോർജ്ജ്സ് മൗണ്ട് ഹൈസ്കൂൾ, കൈപ്പട്ടൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കൈപ്പട്ടൂർ വള്ളത്തോൾ വായനശാല എന്നിവിടങ്ങിലായി നടക്കും. 15 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. മത്സരാർത്ഥികൾ 26 ന് വൈകിട്ട് അഞ്ചിന് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കലാമത്സരങ്ങളിൽ ഒരാൾക്ക് നാല് വ്യക്തിഗത ഇനങ്ങളിലും മൂന്ന് ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുക്കാം. അത്ലറ്റ് മത്സരങ്ങളിൽ ഒരാൾക്ക് മൂന്ന് ഇനങ്ങളിലും റിലേയിലും പങ്കെടുക്കാം. വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.