ഏകദിന പ്രഭാഷണ യജ്‌ഞം
Monday 22 September 2025 12:42 AM IST
ഏഴംകുളം : ഏഴംകുളം ഹിന്ദുമഹാസമ്മേളനം ഏകദിന പ്രഭാഷണ യജ്‌ഞം ശ്രദ്ധേയമായി. രാവിലെ ആരംഭിച്ച പ്രഭാഷണ പരമ്പരയിൽ യുവപ്രഭാഷകനും അദ്ധ്യാപകനുമായ അരുൺ മോഹൻ, തിരുവനന്തപുരം സംസ്‌കൃത കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ലക്ഷ്മി വിജയൻ,മുൻ ഡി ജി പി അലക്സാണ്ടർ ജേക്കബ് എന്നിവർ മൂന്ന് സെഷനുകളിലായി പ്രഭാഷണം നടത്തി. മേൽശാന്തി രഞ്ജിത്ത് നാരായണ ഭട്ടത്തിരിപ്പാട് ഹിന്ദുമഹാസമ്മേളനത്തിന് ദീപം തെളിച്ചു. ഏഴംകുളം ദേവീക്ഷേത്ര മാതൃ സംഘത്തിന്റെയും വിവിധ സത്സംഗ സമിതികളുടെയും നേതൃത്വത്തിൽ സത്സംഗ സംഗമം നടന്നു.