സ്കൂൾ കെട്ടിടം ഉദ്ഘാടനം നാളെ

Monday 22 September 2025 12:44 AM IST

പ്രമാടം : പ്രമാടം ഗവ.എൽ.പി സ്കൂളിന് ഒരു കോടി രൂപ ചെലവിൽ ആധുനിക രീതിയിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ പത്തിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിക്കും. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ .മോഹനൻ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ ഘോഷയാത്രയും വൈകിട്ട് ഗാനമേളയും ഉണ്ടാകും.