ഹുറൂൺ ഇന്ത്യ അവാർഡ് വി.പി നന്ദകുമാർ കുടുംബത്തിന്
Monday 22 September 2025 12:55 AM IST
കൊച്ചി: ബാർക്‌ലേസ് പ്രൈവറ്റ് ക്ലയന്റ്‌സും ഹുറൂൺ ഇന്ത്യയുംഏർപ്പെടുത്തിയ എക്‌സലൻസ് അവാർഡ് വി.പി നന്ദകുമാർ കുടുംബത്തിന് ലഭിച്ചു. കുടുംബ ബിസിനസിലെ നേതൃപാടവത്തിനും മികച്ച പ്രകടനത്തിനുമുള്ള അവാർഡാണ് മണപ്പുറം ഫിനാൻസ് ചെയർമാൻ വി.പി നന്ദകുമാറിന്റെ കുടുംബത്തിന് ലഭിച്ചത്. സാമ്പത്തിക മേഖലയ്ക്ക് മണപ്പുറം ഫിനാൻസ് നൽകുന്ന മാതൃകാപരമായ സംഭാവനയാണ് പരിഗണിച്ചത്. വി.പി നന്ദകുമാറിന്റെ മരുമകൾ നിനി സുഹാസ് അവാർഡ് ഏറ്റുവാങ്ങി. രാജ്യത്തെ മുപ്പതിലധികം ബിസിനസ് കുടുംബങ്ങളുടെ സംഗമ വേദിയായി അവാർഡ് ദാനച്ചടങ്ങ് മാറി.