ദമ്മാമിൽ സൗദി പൗരനുമായി വാക്കുതർക്കം,​ മലയാളി യുവാവ് കൊല്ലപ്പെട്ടു

Monday 22 September 2025 12:01 AM IST

ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമിൽ തിരുവനന്തപുരം സ്വദേശി വാക്കുതർക്കത്തെ തുടർന്ന് കൊല്ലപ്പെട്ടു. ആറാലുംമൂട് സ്വദേശി അഖിൽ അശോക് കുമാർ (28)​ കൊല്ലപ്പെട്ടത്. പ്രതി പൊലീസിന്റെ പിടിയിലായെന്ന് വിവരമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സൗദി പൗരനുമായുള്ള വാക്കുതർക്കത്തിനിടെ അഖിൽ കൊല്ലപ്പെട്ടത്. ദമ്മാമിലെ ബാദിയയിലെ സംഭവം. സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. എന്നാൽ സൗദി പൗരനുമായുള്ള സംഘർഷത്തിന് സാക്ഷിയായ സുഡാനി പൗരനാണ് വിവരം പൊലീസിനെ അറിയിച്ചത്.

ദമ്മാമിന് സമീപം ഖത്തീഫിൽ എ.സി ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു,​ ഭാര്യയും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം അഖിലിനോടൊപ്പം ഉണ്ടായിരുന്നുവെങ്കിലും രണ്ടാഴ്ച മുമ്പാണ് നാട്ടിവേക്ക് പോയത്. റിയാദിന്റെ അഖിലുള്ള സഹോദരൻ ആദർശും ബന്ധുക്കളും ദമ്മാമിൽ എത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അഖിലിന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.