സിംപിൾ എനർജി കേരളത്തിൽ വിപണി വികസിപ്പിക്കുന്നു
Tuesday 23 September 2025 12:02 AM IST
കൊച്ചി: ബംഗളൂരു കേന്ദ്രമായ വൈദ്യുത ഓട്ടോമോട്ടീവ് കമ്പനിയായ സിംപിൾ എനർജി കേരളത്തിൽ വിപണി വിപുലീകരിക്കുന്നു. കൊച്ചി, കോട്ടയം എന്നിവയ്ക്ക് പുറമെ ആലുവയിലും സിംപിൾ എനർജി സ്റ്റോർ തുറന്നു. മലപ്പുറം, കോഴിക്കോട്, കൊല്ലം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ പുതിയ സ്റ്റോറുകൾ ആരംഭിക്കും. രാജ്യത്ത് 45 ഔട്ട്‌ലെറ്റുകളുണ്ടെന്ന് സിംപിൾ എനർജി സ്ഥാപകനും സി.ഇ.ഒയുമായ സുഹാസ് രാജ്കുമാർ പറഞ്ഞു. ഉപഭോക്താക്കൾക്ക് സ്റ്റോറുകളിൽ ടെസ്റ്റ് റൈഡ് നടത്താനും ആക്‌സസറികൾ തിരയാനും സ്‌കൂട്ടർ ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.
വില
സിംപിൾ എനർജിയുടെ സിംപിൾ വൺ ജെൻ1.5 എക്‌സ് ഷോറൂം വില
1,71, 944 രൂപ
സിംപിൾ വൺ എസിന്റെ വില
1,39,999 രൂപ