ശിശുക്ഷേമ സമിതി വിജയോത്സവം
Monday 22 September 2025 12:14 AM IST
കൊല്ലം: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഭിന്നശേഷി കുട്ടികളിൽ എസ്.എസ്.എൽ.സി, പ്ളസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും അവാർഡ് ദാനവും ഇന്ന് ഉച്ചയ്ക്ക് 2ന് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ചിന്നക്കട ക്രേവൻ സ്കൂളിൽ നടക്കുന്ന ചടങ്ങിൽ സമിതി സെക്രട്ടറി അഡ്വ. ഡി. ഷൈൻദേവ് അദ്ധ്യക്ഷനാകും. പഠനമിത്രം പദ്ധതിയിൽ സമാഹരിച്ച പഠനോപകരണങ്ങൾ മേയർ ഹണി ബെഞ്ചമിൻ വിതരണം ചെ യ്യും. എം.നൗഷാദ് എം.എൽ.എ പ്രതിഭകളെ ആദരിക്കും. ജില്ലാ കളക്ടർ എൻ.ദേവിദാസ് അവാർഡ് ദാനം നിർവഹിക്കും.
ഭിന്നശേഷി കുട്ടികൾക്കായി സ്കൂൾ വിദ്യാർത്ഥികളിൽ നിന്ന് ഡയറപ്പർ ശേഖരിച്ച് നൽകുമെന്നും ഷൈൻദേവ് അറിയിച്ചു.