ആയുർവേദ വാക്കത്തോൺ
Monday 22 September 2025 12:15 AM IST
കരുനാഗപ്പള്ളി: പത്താമത് ദേശീയ ആയുർവേദ ദിനാഘോഷങ്ങളുടെ ഭാഗമായി അമൃത വിശ്വവിദ്യാപീഠം, അമൃത സ്കൂൾ ഒഫ് ആയുർവേദയുടെ ആഭിമുഖ്യത്തിൽ ആയുർവേദ വാക്കത്തോൺ സംഘടിപ്പിച്ചു. അമൃത സ്കൂൾ ഒഫ് ആയുർവേദ അഡ്മിനിസ്ട്രേഷൻ ഓഫീസർ ശ്രീകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിന് സ്വാമി ശങ്കരാമൃതാനന്ദ പുരി, അമൃത സ്കൂൾ ഒഫ് ആയുർവേദ ഡോ. എൻ.വി.രമേഷ് എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികളും പൊതുജനങ്ങളും ഉൾപ്പടെ 300ൽ അധികം പേർ ആയുർവേദ പ്രതിജ്ഞയെടുത്തു. അമൃത ആയുർവേദ കോളേജിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ അമൃതസേതുവിൽ സമാപിച്ചു. ആയുർവേദത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.